പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/10/2025 )

Spread the love

കടമ്പനാട്, കവിയൂര്‍ വികസന സദസ് ഒക്ടോബര്‍ 24 ന്

കടമ്പനാട് ഗ്രാമപഞ്ചായത്ത് വികസന സദസും അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവുംഒക്ടോബര്‍ 24 ഉച്ചയ്ക്ക് രണ്ടിന് കുഴിയക്കാല മൂന്നാം മാര്‍ത്തോമ്മ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയാകും. സംസ്ഥാന വികസന നേട്ടം റിസോഴ്‌സ് പേഴ്‌സണ്‍ കെ രാധകൃഷ്ണപിള്ളയും ഗ്രാമപഞ്ചായത്ത് വികസന നേട്ടം സെക്രട്ടറി ജി അനില്‍കുമാറും അവതരിപ്പിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെയും ഹരിത കര്‍മസേനാംഗങ്ങളെയും ആദരിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ എസ് കൃഷ്ണകുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കവിയൂര്‍ വികസന സദസ് രാവിലെ 10 ന് എസ്എന്‍ഡിപി ഹാളില്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ടെന്‍ഡര്‍

മിഷന്‍ ഗ്രീന്‍ ശബരിമല 2025-26 ന്റെ ഭാഗമായി ഡബിള്‍ സൈഡ് പ്രിന്റോടുകൂടിയ 50000 തുണിസഞ്ചി തയാറാക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. കോറകോട്ടണ്‍ (സഞ്ചി 36 സെ.മി വീതി,  40 സെ.മി നീളം) 105 ജിഎസ്എം ല്‍ കൂടിയ ടെന്‍ഡര്‍ ഒക്ടോബര്‍ 30 ഉച്ചയ്ക്ക് രണ്ടിന് മുമ്പ്  ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 9745848970, 0468 2322014, 9744324071

പുരുഷ നേഴ്‌സിംഗ് ഓഫീസര്‍ നിയമനം

2025-26 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും  കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസ വേതനത്തില്‍ പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു. 2025 നവംബര്‍ 14 മുതല്‍ 2026 ജനുവരി 21 വരെയാണ് സേവന കാലാവധി.

തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തില്‍

നേഴ്‌സിംഗ് സൂപ്പര്‍വൈസര്‍- ഒമ്പത്- അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.

നേഴ്‌സിംഗ് ഓഫീസര്‍- 78- അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ 30 രാവിലെ 10.30 ന് ആരംഭിക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 9961632380, 0468 2222642.


ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ നേട്ടം

തിരുവനന്തപുരത്ത് ആരംഭിച്ച സംസ്ഥാന കായികമേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സമഗ്ര ശിക്ഷ കേരളം പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 142 ഭിന്നശേഷി കുട്ടികള്‍ ഒമ്പത് ഇനങ്ങളില്‍ പങ്കെടുത്തു.  ഇന്‍ക്ലൂസീവ് വിഭാഗം ക്രിക്കറ്റില്‍ രണ്ടാം സ്ഥാനം നേടി. എസ് എസ് കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍  റെനി ആന്റണിയുടെ നേതൃത്വത്തില്‍ ബിആര്‍സി അംഗങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്‌സ്മാന്‍  മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒക്ടോബര്‍ 24 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. തൊഴിലുറപ്പ്, പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതികളിലെ  പരാതികള്‍ സ്വീകരിക്കും.  ഫോണ്‍ : 9447556949.


ക്വട്ടേഷന്‍

ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിലേക്ക് 1200 സിസി യില്‍ കുറയാത്ത 5 സീറ്റ് ടാക്‌സി എ സി വാഹനം അഞ്ച് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 27 വൈകിട്ട് മൂന്നുവരെ. ഫോണ്‍: 0468 2222725.


ജില്ലാതല ഭക്ഷ്യകമ്മീഷന്‍ യോഗം  ഒക്ടോബര്‍ 24 ന്

ജില്ലാതല  ഭക്ഷ്യകമ്മീഷന്‍ യോഗം  ഒക്ടോബര്‍ 24 രാവിലെ 11ന്  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതിയുടെ  അധ്യക്ഷതയില്‍ ചേരും.  സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സബിതാ ബീഗം, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.ആര്‍ ജയശ്രീ,   സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം മുരുകേഷ്,  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കുടംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍,  സിഡിപിഒ മാര്‍,  നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ , താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

error: Content is protected !!