വികസനത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ അവകാശമാണ് വികസനമെന്നും മാത്യു ടി തോമസ് എംഎല്‍എ. വികസനത്തിനു വേണ്ടി ചെലവാക്കുന്ന തുകയുടെ അവകാശി ജനങ്ങളാണ്. ജനകീയ ആസൂത്രണ പദ്ധതി ഉള്‍പ്പെടെ ഫലപ്രദമായി നടത്താന്‍ സാധിച്ചു. കേന്ദ്രഫണ്ടിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടും ചേര്‍ന്നതോടെ പല സംരംഭങ്ങളും വിജയത്തിലെത്തി. കവിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ വികസന നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനാണ് വികസന സദസ് സംഘടിപ്പിച്ചത്. ലഭ്യമായ എല്ലാ സാധ്യതയും ഉപയോഗിച്ചാണ് വികസനം നടപ്പാക്കുന്നത്. പശ്ചാത്തല സൗകര്യത്തിലടക്കം വലിയ നേട്ടം കൈവരിക്കാന്‍ സര്‍ക്കാരിനായി. നവംബര്‍ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.
പഞ്ചായത്തിന്റെ വികസന രേഖ എംഎല്‍എ പ്രകാശനം ചെയ്തു. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ടി ദിനേശ് കുമാര്‍ അധ്യക്ഷനായി. സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദിനെ ആദരിച്ചു. പഞ്ചായത്തിലെ കലാകാരന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അങ്കണവാടി, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും സദസില്‍ ആദരിച്ചു.
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനുമാണ് ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു.
കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി സാം കെ സലാം അവതരിപ്പിച്ചു. ലൈഫ് മിഷന്‍ വഴി 131 പേര്‍ക്ക് വീട് നല്‍കി. ജലജീവന്‍ പദ്ധതിയിലൂടെ പഞ്ചായത്തില്‍ സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ ഗോപി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ആര്‍ വിനോദ്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ശ്രീകുമാരി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിന്‍സി മോന്‍സി, സി എന്‍ അച്ചു, വി എസ് സിന്ധു, പ്രവീണ്‍ ഗോപി, സിന്ധു ആര്‍ സി നായര്‍, അനിത സജി, കെ ആര്‍ രാജശ്രീ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ടി വി മാത്യു, ആസൂത്രണ സമിതി അംഗങ്ങളായ വര്‍ഗീസ് പി ഹാനോക്ക്, കെ ടി രാജേഷ് കുമാര്‍, അഖില്‍ മോഹന്‍, കെ ജെ യോഹന്നാന്‍, സനല്‍ കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ ശശി, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.