കോന്നിയുടെ വികസനത്തിന്റെ ആറാണ്ട്:ചിറ്റാർ പഞ്ചായത്തിൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും സംഘടിപ്പിച്ചു.
konnivartha.com; അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചിറ്റാർ പഞ്ചായത്തിൽ നടന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്ന പ്രവർത്തികളായ.
ഇരട്ടക്കിണറ്റിൽ പടി വേളിമല എസ്റ്റേറ്റ് റോഡ് 10 ലക്ഷം
വലിയവീട്ടിൽപ്പടി- കത്തോലിക്കാ പള്ളിപ്പടി റോഡ് 5 ലക്ഷം
കോടിയാട്ട്പടി- മുക്കട്ട് പടി റോഡ് 10 ലക്ഷം
ഫോറസ്റ്റ് ഡിപ്പോ- താഴെപാമ്പിനി- ഹിന്ദി മുക്ക് -ചിറ്റാർ റോഡ് 1.54 കോടി
കുഞ്ഞമ്മാച്ചൻപടി- കൊച്ചു വീട്ടിൽ പടി റോഡ് -10 ലക്ഷം
കുളങ്ങരവാലി ഭൂ സംരക്ഷണ പ്രവർത്തി -15 ലക്ഷം
വയ്യാറ്റുപുഴ ലൈബ്രറി -14 ലക്ഷം
തേരകത്തുംമണ്ണ് – വയ്യാറ്റുപുഴ റോഡ് 51 ലക്ഷം
വയ്യാറ്റുപുഴ- മൺപിലാവ്- നീലി പിലാവ് റോഡ് – 2.97 കോടി.
എന്നിവ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങുകളിൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ബഷീർ, വൈസ് പ്രസിഡണ്ട് രവികല എബി, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി മോഹൻ, നബീസത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആദർശവർമ്മ, അമ്പിളി ഷാജി, നിഷ, ദീപു,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം എസ് രാജേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെജി മുരളീധരൻ, മുൻ പഞ്ചായത്ത് അംഗം ടി കെ സജി, വയ്യാറ്റുപുഴ സജികുമാർ തുടങ്ങി വിവിധ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.