നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനായുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നു. അങ്കണവാടിയിലെത്തുന്ന കുട്ടികള്‍ക്ക് മുട്ടയും പാലും ഉറപ്പാക്കി. അങ്കണവാടി പുസ്തക പരിഷ്‌കരണം, ഓഡിറ്റ്, അങ്കണവാടികളിലെല്ലാം വൈദ്യുതി എന്നിവ എത്തിച്ചു. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കാന്‍ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുട്ടിക്ക് രണ്ട് വയസാകുന്നതുവരെ 1000 ദിവസത്തെ പോഷകാഹാര പദ്ധതി നടപ്പാക്കി.
കുഞ്ഞിന് ആവശ്യത്തിനനുസരിച്ച് തൂക്കം ഇതിലൂടെ ഉറപ്പാക്കി. ഒട്ടനവധി വികസനപ്രവര്‍ത്തനം നെടുമ്പ്രം പഞ്ചായത്ത് ക്രിയാത്മകമായി നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷയായി. 41 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചത്. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്, കെ.എസ്.സി.ഇ.ഡബ്ലു.ബി വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.