റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

Spread the love

റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി.  കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി.
റിസോഴ്സ് പേഴ്സണ്‍ ഡി ശിവദാസ്  വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു.   പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസന നേട്ടം സെക്രട്ടറി ഇന്‍ ചാര്‍ജ് ജെ.കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.

സംസ്ഥാനസര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് വികസന സദസ്സ് സംഘടിപ്പിച്ചത്.

വിവിധ മേഖലകളിലെ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു.  പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനത്തിന് ഭൂമി വിട്ടു നല്‍കിയവര്‍, മികച്ച പ്രവര്‍ത്തനം നടത്തിയ ഹരിത കര്‍മസേന -കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ സി എസ് സുകുമാരന്‍, എം എസ് ശ്യാം ലാല്‍, ജനപ്രതിനിധികള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!