സീതത്തോട്- നിലയ്ക്കല്‍ കുടിവെള്ളപദ്ധതി പ്രവര്‍ത്തനസജ്ജം

Spread the love

ഉദ്ഘാടനം ഒക്ടോബര്‍ 27 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും

മണ്ഡലമകര വിളക്ക് തീര്‍ഥാടന കാലത്തും മാസപൂജ സമയത്തും ശബരിമലയിലും പരിസരത്തും ശുദ്ധജലവിതരണം ഉറപ്പാക്കുന്ന സീതത്തോട്- നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തന സജ്ജമായി. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 27 (തിങ്കള്‍) രാവിലെ 11 ന് നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ് നടപ്പന്തലില്‍  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.

റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷനാകും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. പദ്ധതിയിലൂടെ ശബരിമലയിലേയ്ക്ക് ടാങ്കര്‍ ലോറി മുഖേനെയുള്ള കുടിവെള്ള വിതരണം പൂര്‍ണമായും ഒഴിവാക്കാനാകും.

ശബരിമല നിലയ്ക്കല്‍ ബേസ് ക്യാമ്പിനും സീതത്തോട് ഗ്രാമപഞ്ചായത്തിനും പെരുനാട് ഗ്രാമപഞ്ചായത്തിലെ പ്ലാപ്പള്ളി, ളാഹ പ്രദേശങ്ങള്‍ക്കും ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതിയാണ്. 84.38 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പൂര്‍ത്തിയാക്കിയിരിക്കുന്നത്. 13 ദശലക്ഷം ലിറ്റര്‍ പ്രതിദിനശേഷിയുള്ളആധുനികജലശുദ്ധീകരണശാല, ഒന്‍പതുമീറ്റര്‍ വ്യാസമുള്ളകിണര്‍, 20 ലക്ഷംലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണികള്‍, 22.5 കിലോമീറ്റര്‍ നീളമുള്ള പമ്പിങ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.

error: Content is protected !!