കല്ലേലിക്കാവില്‍ മണ്ഡല-മകരവിളക്ക് മഹോത്സവം: 2026 ജനുവരി 14 വരെ

Spread the love

കല്ലേലിക്കാവില്‍ മണ്ഡല-മകരവിളക്ക് മഹോത്സവം:നവംബർ 17 മുതൽ 2026 ജനുവരി 14 വരെ:വിളംബര നോട്ടീസ് പ്രകാശനം ചെയ്തു

konnivartha.com; മണ്ഡല മകര വിളക്ക് മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )ഒരുങ്ങി . ക്ഷേത്രങ്ങളില്‍ 41 ദിവസം നടക്കുന്ന ചിറപ്പ് മഹോത്സവം കല്ലേലി കാവില്‍ ശബരിമലയിലെ മകര വിളക്ക് ദിനം വരെ 60 ദിന രാത്രികളിലും മണ്ഡല മകര വിളക്ക് മഹോത്സവമായി കൊണ്ടാടും . 999 മലകളുടെ മൂലസ്ഥാനം ആണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . മലകളുടെ അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍. നൂറ്റാണ്ടുകളായുള്ള വാക്കും ചൊല്ലും നിലനിര്‍ത്തി ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ കെടാവിളക്കായി കാത്തു സൂക്ഷിക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലിക്കാവ് .

പത്തനംതിട്ട ജില്ലയിൽ കോന്നി അരുവാപ്പുലം കരയിൽ കല്ലേലി എന്ന സ്ഥലത്ത് നീലക്കൊ ടുവേലിയുടെ ഔഷധഗന്ധം പേറുന്ന അച്ചൻകോവിൽ പുണ്യനദിയുടെ തീരത്ത് കാനനവാസനായി പ്രപഞ്ച ശക്തിയായി ത്രിലോകവാസിയായി 999 മലകൾക്കും മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും അധിപനായി അദൃശ്യ നും അരൂപിയും സൃഷ്ടി സ്ഥിതി സംഹാരകർത്താവും അഭയവരപ്രദായകനുമായി നാനാജാതി ഭക്തജന സഹസ്രങ്ങൾക്ക് ഒന്നു പോലെ ആശ്രയമേകുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ്റെ ശക്തിചൈതന്യം നിറഞ്ഞു നിൽക്കുന്ന കാവാണ് ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്.

യുഗങ്ങളായിട്ടുള്ള പഴമയും വിശ്വാസവും സത്യസന്ധതയുടെ കരുത്തും സൂര്യജ്യോതിസ്സിൻ്റെ പ്രഭയും ചൊരിഞ്ഞ് ആദി-ദ്രാവിഡ-നാഗ- ഗോത്ര ജനതയുടെ ആചാരാനുഷ്‌ഠാനങ്ങൾ പിൻതുടർന്നു വരുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന മണ്ഡല-മകരവിളക്ക് മഹോത്സവം 1201 വൃശ്ചികം 1 മുതൽ മകരം 1 വരെ (2025 നവംബർ 17 മുതൽ 2026 ജനുവരി 14 വരെ ) നടക്കും .

മണ്ഡല മകര വിളക്ക് മഹോത്സവത്തിന്‍റെ വിളംബര നോട്ടീസ് ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ പ്രകാശനം ചെയ്തു . കാവ് സെക്രട്ടറി സലിം കുമാര്‍ കല്ലേലി അധ്യക്ഷത വഹിച്ചു . പി ആര്‍ ഒ ജയന്‍ കോന്നി സ്വാഗതം പറഞ്ഞു , അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സാബു കുറുംബകര നന്ദി രേഖപ്പെടുത്തി .

ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ദക്ഷിണ സമർപ്പണം, ഗണപതി ഒരുക്ക്, താംബൂല സമർപ്പണം, പട്ട്, പൂമാല സമർപ്പണം, പ്രഭാത പൂജ, ഊട്ട് പൂജ, പടിവിളക്ക്, ആറ്റുവിളക്ക്, കളരി വിളക്ക്, മനവിളക്ക്, നടവിളക്ക്, ഉപസ്വരൂപ വിളക്ക്, ദീപാരാധന, ദീപക്കാഴ്ച്ച, പായസ നിവേദ്യം, അന്നദാനം, മലയ്ക്ക് പടേനി, ആനയൂട്ട്, വാനരയൂട്ട്, മീനൂട്ട്, പൊങ്കാല, നെൽപ്പറ, നാണയപ്പറ, മഞ്ഞൾപ്പറ, അൻപൊലി, ഉടയാട ചാർത്തൽ, പുഷ്‌പാലങ്കാരം, ചെണ്ടമേളം, കമ്പം , താംബൂലം (മുറുക്കാൻ) വട്ടിയൊരുക്ക്, കരിക്ക്, വിത്ത്, പൂജാദ്രവ്യങ്ങൾ, മണി, നിലവിളക്ക്, മുത്തുക്കുട, കോഴി, നിത്യഅന്നദാനം, മലയ്ക്ക് പടേനി, മലക്കൊടി പൂജ, മലവില്ല് പൂജ, തൃപ്പടി പൂജ, വെള്ളംകുടി നിവേദ്യം, ആഴിപൂജ, നിത്യപൂജ, നവാഭിഷേകം, 41 തൃപ്പടിപൂജ, ഉപസ്വരൂപ പൂജകൾ എന്നിവ വിശേഷാല്‍ വഴിപാടുകളായി നടക്കും .

24 മണിക്കൂറും അന്നദാനവും ദര്‍ശനവും ഉള്ള കാവില്‍ വാനര ഊട്ടും മീനൂട്ടും പ്രകൃതി സംരക്ഷണ പൂജകളായ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജ എന്നിവ നടന്നു വരുന്നു നിത്യവും നടന്നു വരുന്നു .
മണ്ഡല മകര വിളക്ക് തീര്‍ഥാടന കാലത്ത് സ്വദേശത്തും അന്യ സംസ്ഥാനത്തും വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും നൂറുകണക്കിന് സ്വാമിമാര്‍ ഇരുമുടിക്കെട്ടുമായി എത്തി വിശ്രമിക്കുന്ന ഏക കാനന കാവ് (ക്ഷേത്രം )ആണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . പഴമ നിലനിര്‍ത്തി പൂര്‍വ്വികരുടെ ആചാര അനുഷ്ടാനങ്ങള്‍ അണുവിടതെറ്റാതെ കാത്തു സംരക്ഷിച്ചു മാനവ കുലത്തിനും പ്രകൃതിയ്ക്കും വേണ്ടി ആണ് കല്ലേലിക്കാവ് നിലകൊള്ളുന്നത് എന്ന് കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്തകുമാര്‍ പറഞ്ഞു .

error: Content is protected !!