കേരളത്തില്‍ വീണ്ടും കോളറ :സാംക്രമിക രോഗങ്ങള്‍ പിടിമുറുക്കുന്നു

Spread the love

Health Alert in Kerala: Cholera outbreak in Kerala is a growing concern, with a recent case reported in Kakkanad affecting a migrant worker

അമീബിക് മസ്തിഷ്കജ്വരം പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു.ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്.കൊച്ചി കാക്കനാട് ആണ് താമസം . ഈ മാസം 25നാണ് രോഗബാധ കണ്ടെത്തിയത് .

ഇതര സംസ്ഥാനത്തു നിന്ന് എത്തിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടു . തുടര്‍ന്ന് എറണാകുളം മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരിശോധനയിൽ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കി .

ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്.അമീബിക് മസ്തിഷ്കജ്വരം ഈ വർഷം മാത്രം 144 പേർക്കാണ് പിടിപെട്ടിട്ടുള്ളത്. ഇതിൽ 30 പേര്‍ മരിച്ചു.

കേരളത്തിൽ നിന്ന് കോളറ തുടച്ചുനീക്കിയെന്ന് അവകാശവാദമുണ്ടെങ്കിലും 2009 മുതല്‍ പലപ്പോഴായി സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.മലിനജലത്തിൽ നിന്ന് അമീബിക് മസ്തിഷ്കജ്വരം പലര്‍ക്കും പിടിപെട്ടു .

കോളറ

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ അഥവാ ഛർദ്യാതിസാരം.വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ “കോളറാ ടോക്സിൻ” എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ്‌ വയറിളക്കത്തിന്‌ കാരണമാകുന്നത്.

മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന്‌ കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.

വയറിളക്കവും ഛർദ്ദിയുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്‌.

പൊതുശുചിത്വനിലവാരത്തിന്‍റെ കുറവാണ് കോളറ വരാൻ ഉള്ള പ്രധാന കാരണം.മലിനമായ വെള്ളത്തിലൂടെ പകരുന്ന നിരവധി ബാക്ടീരിയ രോഗങ്ങളിൽ ഒന്ന് കോളറയാണ്.ആധുനിക മലിനജല, ജല ശുദ്ധീകരണ സംവിധാനങ്ങൾ മിക്ക വ്യാവസായിക രാജ്യങ്ങളിലും കോളറയെ ഏതാണ്ട് ഇല്ലാതാക്കി.വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കോളറയുടെ പ്രധാന കാരണം. ബാക്ടീരിയയിൽ നിന്നുള്ള വിഷവസ്തുക്കൾ ശരീരത്തിൽ നിന്ന് വലിയ അളവിൽ വെള്ളം നീക്കം ചെയ്യാൻ ശരീരത്തിന് കാരണമാകുന്നു. അങ്ങനെ, വയറിളക്കത്തിനും ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും പെട്ടെന്നുള്ള നഷ്ടം ഉണ്ടാക്കുന്നു.മലിനമായ പൊതുകിണറുകളാണ് കോളറ ബാധയുടെ സ്ഥിരം ഉറവിടം. അപര്യാപ്തമായ ശുചിത്വമില്ലാത്ത ജനത്തിരക്കേറിയ പ്രദേശങ്ങൾ മലിനീകരണത്തിനുള്ള സാധ്യത കൂടുതലാണ്. മലം പരിശോധനയിലൂടെ കോളറ ബാക്ടീരിയ കണ്ടെത്താം.

കോളറ നിർണ്ണയിക്കാൻ ഡോക്ടർമാർ വിദൂര പ്രദേശങ്ങളിൽ റാപ്പിഡ് കോളറ ഡിപ്സ്റ്റിക് ടെസ്റ്റുകൾ ഉപയോഗിക്കുന്നു. പെട്ടെന്നുള്ള സ്ഥിരീകരണം കോളറ പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയും .

വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും മലിന ജലത്തിൽ നിന്നും കോളറ ബാധിക്കാമെങ്കിലും, ആവശ്യമായ മുൻകരുതലുകൾ പാലിക്കേണ്ടത് പ്രധാനമാണ്.മലം, മലിന ജലം എന്നിവയിലൂടെയാണ് കോളറ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്.