കോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല

Spread the love

കോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല : എം എല്‍ എ യുടെ നിര്‍ദേശത്തിനു പുല്ല് വില ;കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ 16 കിലോമീറ്റർ റോഡ് നന്നാക്കണം

konnivartha.com; കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ കെ യു ജനീഷ് കുമാർ എം .എൽ .എ വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ റോഡിലെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല .

2024 ആഗസ്റ്റില്‍ ആണ് ഇത് സംബന്ധിച്ച് എം എല്‍ എ കോന്നി ഡി എഫ് ഒയ്ക്ക് നിര്‍ദേശം നല്‍കിയത് .എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലായിരുന്നു നിർദ്ദേശം നല്‍കിയത് .

കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റർ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം എന്നുള്ള നിര്‍ദേശം പാലിക്കപ്പെട്ടില്ല . തകർന്ന കലുങ്കും ജീർണാവസ്ഥയിലുള്ള മൂന്നു കലുങ്കുകളും പുനർ നിർമ്മിക്കണം. തകർന്നു കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് കേരള റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.കിഫ്ബിയിൽ നിന്നും 85 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അച്ചൻകോവിൽ- പ്ലാപ്പള്ളി റോഡിന്റെ ഭാഗമാണ് കല്ലേലി- അച്ചൻകോവിൽ വനപാത.റോഡ് നിർമ്മാണത്തിനായി 10 മീറ്റർ വീതിയിൽ വനഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർണ്ണമാകാത്ത സാഹചര്യത്തിൽ അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാനാണ് അന്ന് നിർദ്ദേശം നല്‍കിയത് .ഒരു വര്‍ഷം കഴിഞ്ഞിട്ടും വനം വകുപ്പിന്‍റെ ഭാഗത്ത്‌ നിന്നും ഒരു നടപടിയും ഉണ്ടായില്ല .

error: Content is protected !!