ഗുരു നിത്യ ചൈതന്യയതി അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നതിന് ജന്മനാട്ടിൽ ഭൂമി വാങ്ങി അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
konnivartha.com/ അരുവാപ്പുലം:ഭാരതീയ പൊതുസമൂഹത്തില്‍ നവീനചിന്തയുടെ സന്ദേശവാഹകനും സന്യാസി ശ്രേഷ്ഠനും എഴുത്തുകാരനും തത്വചിന്തകനുമായ ഗുരു നിത്യചൈതന്യയതിയുടെ പേരിൽ ജന്മനാട്ടിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഉയരുന്നു.
നവകേരള സദസിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്ന പദ്ധതിയാണ് ഗുരു നിത്യചൈതന്യ യതിയുടെ പേരിലുള്ള സ്മാരകവും പഠന ഗവേഷണ കേന്ദ്രവും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയിരിക്കുകയാണ്.
മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി വഴിഅരുവാപ്പുലത്തിനു ലഭിച്ചപ്രൈസ് മണി ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് 97 സെന്റ് ഭൂമി കണ്ടെത്തിയത്.7 കോടി രൂപയാണ് പഠനഗവേഷണ കേന്ദ്രം നിർമിക്കുന്നതിനു വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഭൂമി കൈമാറൽ ചടങ്ങ് മ്ലാന്തടം വിദ്യാനികേതൻ ആശ്രമത്തിൽ വച്ച് നടന്നു. അഡ്വക്കേറ്റ് കെ യു ജിനീഷ് കുമാർ എംഎൽഎ ഭൂമിയുടെ വിനിയോഗ സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയിൽ നിന്നും ഏറ്റുവാങ്ങി. ഭൂമി കുറഞ്ഞവിലയിൽ ഗ്രാമപഞ്ചായത്തിന് നൽകിയ സിപി മോഹനൻ നായർക്ക് എം എൽ എ ആദരവ് നൽകി.
ത്യാഗീശ്വര സ്വാമി, എസ്എൻഡിപിയോഗം പത്തനംതിട്ടയൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ, എസ്എൻഡിപി യോഗം പത്തനംതിട്ട സെക്രട്ടറി ഡി അനിൽകുമാർ, ടി പി സുന്ദരേശൻഎസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ്,കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ദേവകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വി കെ രഘു, ജോജു വർഗീസ്, ടിഡി സന്തോഷ്, അമ്പിളി സുരേഷ്, ശ്രീലത, മിനി രാജീവ്, ശ്രീകുമാർ ജി, അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രഘുനാഥ് ഇടത്തിട്ട, വകയാർസർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സത്യാനന്ദ പണിക്കർ, ദീദു ബി, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പിജി ആനന്ദൻ, ആർ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു