കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിപ്പ് ( 28/10/2025 )

Spread the love

 

konnivartha.com; കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്ന വ്യാജ വാര്‍ത്തകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ഡോക്ടര്‍മാരുടെയും രോഗികളുടെയും മനോവീര്യത്തെ തകര്‍ക്കുന്ന ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കുന്ന ജീവനക്കാരോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

മെഡിക്കല്‍ കോളജ് ദിനംപ്രതി വികസനപാതയിലാണ്. ദിവസേന ആയിരത്തോളം വരുന്ന ഒ.പി കളും അത്യാഹിത വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. ഇതോടൊപ്പം മേജര്‍, മൈനര്‍ ശസ്ത്രക്രിയകള്‍ തിങ്കള്‍ മുതല്‍ ശനി വരെ നടത്തുന്നുമുണ്ട് എന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു