തോട് അടച്ചു നിര്‍മ്മാണം :കോന്നി പഞ്ചായത്ത് ഇടപെട്ടു നീക്കം ചെയ്തു

Spread the love

 

konnivartha.com; കോന്നി പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ പിറകില്‍ ഉള്ള മയൂര്‍ ഏലായുടെ തോട്ടിലെ നീരൊഴുക്ക് തടഞ്ഞു കൊണ്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പഞ്ചായത്ത് ഇടപെട്ടു നീക്കി .

കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ പുറകില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി തോട് അടച്ചു കൊണ്ട് മണല്‍ ചാക്കുകള്‍ നിരത്തിയതിനാല്‍ സമീപത്തെ വസ്തുവിലും കിണറുകളിലും മലിന ജലം കലര്‍ന്നു .

യാതൊരു അനുമതിയും വാങ്ങാതെ ആണ് ജലം ഒഴുകി പോകുന്ന മയൂര്‍ തോട്കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ നിര്‍മ്മാണ കരാര്‍ കമ്പനി ആളുകള്‍ അടച്ചത് . നീരൊഴുക്ക് തടസ്സപ്പെടുകയും നിരവധി ആളുകളുടെ വീടുകളിലെ കിണറില്‍ മലിന ജലം നിറയുകയും ചെയ്തു .

മലിന ജലം കിണറില്‍ കലര്‍ന്ന വിവരം “കോന്നി വാര്‍ത്ത ” നല്‍കുകയും തുടര്‍ന്ന് പഞ്ചായത്ത് അധികാരികള്‍ വേഗത്തില്‍ തന്നെ നടപടി സ്വീകരിച്ചു . പഞ്ചായത്ത് ഹെല്‍ത്ത് അധികാരികള്‍ സ്ഥലത്ത് എത്തുകയും നീരൊഴുക്ക് തടസ്സപ്പെടുത്തി കൂട്ടിയിട്ട മണല്‍ ചാക്കുകള്‍ നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കി .