konnivartha.com; കോന്നി പുതിയ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാൻഡിന്‍റെ പിറകില്‍ ഉള്ള മയൂര്‍ ഏലായുടെ തോട്ടിലെ സംരക്ഷണ ഭിത്തിയുടെ സമീപം ഓട അടഞ്ഞു . മലിന ജലം സമീപ പറമ്പുകളിലും വീടുകളിലെ കിണറുകളിലും നിറഞ്ഞു . കുടിവെള്ളം മുടങ്ങിയ അവസ്ഥയില്‍ ആണ് .
മയൂര്‍ വയല്‍ നികത്തി ആണ് കോന്നിയിലെ പുതിയ കെ എസ് ആര്‍ ടി സിയ്ക്ക് വേണ്ടി സ്ഥലം കണ്ടെത്തിയത് . മണ്ണ് ഇട്ടു നികത്തുന്നതിനു മുന്നേ മയൂര്‍ തോട്ടില്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നു . ഈ സംരക്ഷണ ഭിത്തിയുടെ ചില ഭാഗങ്ങള്‍ അടഞ്ഞു . മലിന ജലം ഒഴുകി പോകുവാന്‍ സാധിക്കുന്നില്ല . സമീപത്തെ വീടുകളിലേക്ക് ആണ് ഇപ്പോള്‍ മലിന ജലം ഒഴുകി എത്തുന്നത് . കിണറുകളില്‍ മലിന ജലം നിറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു .
കോന്നി മങ്ങാരം ആലുംതിട്ട മണ്ണില്‍ മാലതി കുട്ടിയമ്മ , അമ്മിണിയമ്മ ,മയൂര്‍ പുരുഷോത്തമന്‍ വൈദ്യരുടെ വീട് , കുരട്ടിയില്‍ പ്രസന്നന കുമാര്‍ , വലിയ കാവും പറമ്പില്‍ സിറിള്‍,മുഞ്ഞിനാട്ടു വീടുകള്‍ തുടങ്ങി നാരായണ പുരം ചന്തയുടെ താഴെ മുതല്‍ ഈ തോട് പോകുന്ന പോസ്റ്റ് ഓഫീസ് ഭാഗം വരെയുള്ള സ്ഥലങ്ങളിലെ മുഴുവന്‍ വീടുകളിലെയും കിണര്‍ വെള്ളം മാലിന്യം നിറഞ്ഞു എന്ന് വീട്ടുകാര്‍ അറിയിച്ചു . പഞ്ചായത്ത് ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണം .ഇല്ലെങ്കില്‍ വലിയൊരു സാംക്രമിക രോഗം പടരാന്‍ ഉള്ള സാധ്യത ഉണ്ടെന്നു വീട്ടുകാര്‍ പറയുന്നു .
കോന്നി പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തിരമായി ഇടപെട്ടു മലിന ജലം ഒഴുകിയെത്തുന്നത് തടയണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .