ബംഗ്ലാദേശിലെ ധാക്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രത്യേക സെല്ലിന് രൂപം നല്‍കിയെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യ വിവരം ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
രാജ്യാന്തര വാണിജ്യബന്ധത്തിന് പുറമെ രഹസ്യാന്വേഷണം,പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ബംഗ്ലാദേശുമായുള്ള ബന്ധം പാകിസ്താന്‍ കൂടുതല്‍ മെച്ചപ്പെടുത്തി എന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ബ്യൂറോകള്‍ കരുതുന്നത് . പാകിസ്താന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന്‍ ചെയര്‍മാന്‍ ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയിരുന്നു
.ഈ സംഘത്തില്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥരും പാക് നാവിക സേനയിലെയും വ്യോമസേനയിലെയും പ്രതിനിധികളുണ്ട് എന്നും ഇവര്‍ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിലെയും ഡയറക്ടര്‍ ജനറല്‍ ഫോഴ്‌സസ് ഇന്റലിജന്‍സിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ബ്യൂറോകള്‍ക്ക് ലഭിച്ച വിവരം .
ബംഗാള്‍ ഉള്‍ക്കടലിലെ ഇന്ത്യയുടെ കിഴക്കന്‍ തീരത്തെയും വ്യോമമേഖലയെയും നിരീക്ഷിക്കാനുള്ള പാകിസ്താന്റെ തന്ത്രപ്രധാനമായ നീക്കമാണിതെന്നാണ് വിലയിരുത്തല്‍.ഐഎസ്‌ഐയിലെ ഒരു ബ്രിഗേഡിയര്‍, രണ്ട് കേണല്‍മാര്‍, നാല് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, പാക് നാവികസേനയിലെയും വ്യോമസേനയിലെയും ഓരോ ഉദ്യോഗസ്ഥര്‍ സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ ധാക്കയിലെ പാക് ഹൈക്കമ്മീഷനില്‍ നിയമിക്കുവാനും തീരുമാനം ഉണ്ട് .
പകരമായി ബംഗ്ലാദേശ് സൈന്യത്തിന് പരിശീലനം,സാങ്കേതിക സഹായം, ആയുധങ്ങള്‍ എന്നിവ നല്‍കും. ഇരുരാജ്യങ്ങളും സംയുക്തമായി നാവിക വ്യോമ അഭ്യാസങ്ങളും നടത്തും . ധാരണാപത്രം ഒപ്പിടാനായി ബംഗ്ലാദേശില്‍ നിന്നുള്ള ഉന്നത സൈനികോദ്യോഗസ്ഥരുടെ സംഘം ഉടന്‍ തന്നെ പാകിസ്താന്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത് .നീക്കങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്നു എന്നും മാധ്യമ റിപ്പോര്‍ട്ട് ഉണ്ട് .