തിരുവനന്തപുരം വിമാനത്താവളം നാലു മണിക്കൂറിലേറെ അടച്ചിടും

Spread the love

അൽപശി ആറാട്ട്

konnivartha.com; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 30ന് വൈകിട്ട് നാലു മണിക്കൂറിലേറെ അടച്ചിടും.പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്.

30ന് വൈകിട്ട് 4.45 മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നത്.30ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോകുക.നഗരത്തില്‍ വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. 31ന് നടത്തുന്ന ആറാട്ട് കലശത്തോടെ പത്തു ദിവസം നീളുന്ന ഉത്സവം സമാപിക്കും.