വള്ളംകുളം സബ്സെന്ററിന് കായകല്‍പ്പ് പുരസ്‌കാരം

Spread the love

 

konnivartha.com; സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ എഫ്എച്ച്‌സി വള്ളംകുളം സബ്സെന്ററിന് ലഭിച്ചു.

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റിറ്റു ജി സക്കറിയ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, ജെഎച്ച്ഐ പൗര്‍ണമി, പിആര്‍ഒ സൗമ്യ, ഉദ്യോഗസ്ഥരായ ഷൈലജ, അമല്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരം.