Children Rescued from Pawai Hostage Incident: Mumbai hostage rescue operation successfully concluded with the safe release of 17 children. The perpetrator, Rohit Arya, was fatally shot during the rescue
മുംബൈ പൊവയ് മേഖലയിൽ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി. പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
പൊവയിലെ ആര്‍എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തിലാണ് രോഹിത് ആര്യ കുട്ടികളെ ബന്ദികളാക്കിയത് . വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാൾ ബന്ദിയാക്കുകയായിരുന്നു.തനിക്ക് അധികൃതരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്ന് ഇയാള്‍ പുറത്തു വിറ്റ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു .
പോലീസ് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ ഇയാള്‍ക്ക് വെടിയേറ്റു .സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്. കുട്ടികളെ സുരക്ഷിതരായി മാതാപിതാക്കള്‍ക്ക് ഒപ്പം പോലീസ് വിട്ടയച്ചു