നിക്ഷേപകരെ വഞ്ചിച്ച പരാതി : ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമ പിടിയിൽ

Spread the love

 

നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന പരാതിയില്‍ ഗോള്‍ഡന്‍വാലി നിധി കമ്പനികളുടെ ഉടമയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു .ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമ തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണയെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്നു പോലീസ് പിടികൂടിയത്. രണ്ടാം പ്രതി എറണാകുളം കടവന്ത്ര എ.ബി.എം ടവേഴ്‌സില്‍ കെ.ടി.തോമസിനെ കണ്ടെത്തിയില്ല .ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി വരുന്നു .ഇയാള്‍ വിദേശത്ത് ആണ് .

ആറു സ്ഥലങ്ങളില്‍ ആണ് ഗോള്‍ഡന്‍വാലി നിധി കമ്പനി എന്ന പേരില്‍ സ്ഥാപനം നടത്തി വന്നിരുന്നത് . തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, പ്രദേശങ്ങളില്‍ ആണ് സ്ഥാപനം .തിരുമല, പട്ടം, ഹരിപ്പാട് ശാഖകള്‍ പൂട്ടിയിരുന്നു . നിധി , ഫിനാന്‍സ് ,ഗ്ലോബല്‍ വെഞ്ചര്‍ ,എന്‍റർടൈമെന്‍റ് സ്ഥാപനം ഗോള്‍ഡന്‍വാലി നിധി കമ്പനിയുടെ കീഴില്‍ ഉണ്ടായിരുന്നു എന്ന് ആണ് പരസ്യത്തില്‍ കാണുന്നത് .

സ്വര്‍ണവായ്പയും സ്ഥിര അക്കൗണ്ടുകളും വഴിസ്ഥാപനം പണം സമാഹരിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്കു പലിശ നല്‍കിയിരുന്നില്ല . നിക്ഷേപകര്‍ പണം സംബന്ധിച്ച് സമീപിച്ചപ്പോള്‍ സമയം നീട്ടിവാങ്ങി താരയും തോമസും വിദേശത്തേക്ക്  മുങ്ങി എന്നാണ് പരാതി .

നിക്ഷേപകരുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസ് എടുത്തു അന്വേഷണം നടത്തി . താരയും ഭര്‍ത്താവും വിദേശത്തുനിന്ന് ബെംഗളൂരു വഴി വരുന്നുവെന്ന് ഡിസിപിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം താരയെ വിമാനത്താവളത്തില്‍നിന്ന് പിടികൂടി . ബാങ്ക് അക്കൗണ്ട് മാസം മുന്‍പ് പോലീസ് മരവിപ്പിച്ചിരുന്നു.നിരവധി പരാതികള്‍ നിലവിലുണ്ട് .