തിരുവനന്തപുരം ദൂരദർശനിൽ സീനിയർ കറസ്‌പോണ്ടന്റ് നിയമനം

Spread the love

 

konnivartha.com; തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സീനിയർ കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ട് വർഷമാണ് കരാർ കലാവധി.

അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പ്രസക്തമായ മേഖലയിൽ ബിരുദം/ പിജി ഡിപ്ലോമ എന്നിവയാണ് യോഗ്യത. അനുബന്ധ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവ‍ൃത്തി പരിചയം വേണം.

ഏകീകൃത പ്രതിമാസ വേതനം 80,000- 1,25,000/- രൂപയാണ്. മലയാളം,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. വിജ്ഞാപന തീയതി പ്രകാരം 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രസിദ്ധീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ https://avedan.prasarbharati.org എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം

 

Senior Correspondent Contract Appointment at Doordarshan, Thiruvananthapuram

Applications are invited for contract appointment to the post of Senior Correspondent at Doordarshan Kendra, Thiruvananthapuram under the Union Ministry of Information and Broadcasting.

There is one vacancy. The contract period is two years. Qualification is Graduation/PG Diploma in Journalism/ Mass Communication/ Relevant field from a recognized university/institution. Minimum 5 years of work experience in the related field is required.

Unified monthly salary is Rs. 80,000- 1,25,000/-. Should be proficient in Malayalam, Hindi and English languages. Candidates below 45 years of age as on the date of notification can apply. Applications can be made on the PB website https://avedan.prasarbharati.org within 15 days from the date of publication.