താല്‍കാലിക ഡ്രൈവര്‍മാര്‍ക്കുള്ള ടെസ്റ്റ് നവംബര്‍ അഞ്ചിന്
മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പ്രൊജക്ടിലേക്ക് താല്‍കാലിക ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുളള ഡ്രൈവിംഗ് ടെസ്റ്റ് നവംബര്‍ അഞ്ചിന് രാവിലെ 10ന് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തും. അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2222426.
ദര്‍ഘാസ്
പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിലേക്ക് മോട്ടര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രൊമോ വീഡിയോ, ഡിജിറ്റല്‍ ഡോക്യുമെന്റ് വീഡിയോ, സുവനീര്‍ എന്നിവ തയാറാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 10 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2222426.
ദര്‍ഘാസ്
മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ശബരിമലയില്‍ എത്തുന്ന വാഹനങ്ങളുടെ വിവരം കണക്കാക്കുന്നതിനും വാഹനങ്ങളുടെ തിരക്ക് പരിശോധിക്കുന്നതിനും എഎന്‍പിആര്‍ കാമറ വാടകയ്ക്ക് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ എട്ട് വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2222426.
താല്‍പര്യപത്രം
മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട വാഹന റിക്കവറി ജോലികള്‍ ചെയ്യാന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. ഫ്‌ളാറ്റ് ബെഡ്, അണ്ടര്‍ ലിഫ്റ്റ് എന്നിവയുടെ നിരക്കും സമര്‍പ്പിക്കണം. നവംബര്‍ എട്ട് വൈകിട്ട് അഞ്ച് വരെ പത്തനംതിട്ട ആര്‍റ്റിഒ ഓഫീസില്‍ താല്‍പര്യപത്രം സമര്‍പ്പിക്കാം. ഫോണ്‍ : 0468 2222426.
കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ ആറിന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 45 വയസ്. ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി / കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി ഡിപ്ലോമയാണ് യോഗ്യത. രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഫോണ്‍ : 9497713258.
ജില്ലയില്‍ കുടുംബ ബജറ്റ് സര്‍വേയ്ക്ക് തുടക്കം
കുടുംബ ബജറ്റ് സര്‍വെ 2025-26 ന് ജില്ലയില്‍ തുടക്കം. മിനിമം വേതന നിയമം ബാധകമായ കാര്‍ഷിക വ്യാവസായിക മേഖലയിലെ കുടുംബത്തിന്റെ ജീവിത ചെലവ് സമഗ്രമായി പഠിക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. തൊഴില്‍, സാമ്പത്തിക സ്ഥിതി വിവരകണക്ക് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് സാമ്പിള്‍ സര്‍വേ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുത്ത 360 കുടുംബങ്ങളില്‍ വിവര ശേഖരണം നടത്തും.
കമ്മ്യൂണല്‍ ഹാര്‍മണി യോഗം നവംബര്‍ അഞ്ചിന്
ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം നവംബര്‍ അഞ്ചിന് രാവിലെ 11ന് ജില്ലാ കല്കടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേരും.
എസ് സി പ്രൊമോട്ടര്‍ അഭിമുഖം
മല്ലപ്പളളി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുള്ള മല്ലപ്പളളി ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറുടെ അഭിമുഖം നവംബര്‍ അഞ്ചിന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പട്ടികജാതി വിഭാഗക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. യോഗ്യത: പ്ലസ് ടു, പ്രായപരിധി: 40. ജാതി സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുളള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2322712.
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
പന്തളം ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ മൂന്നിന് രാവിലെ 11.00 മുതല്‍ 12 വരെ നടത്തുന്ന അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറു വരെയാണ് സേവനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നവംബര്‍ മൂന്ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍. 0468 2322762.