ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി

Spread the love

 

konnivartha.com; ശബരിമല തീർത്ഥാടന സീസണിലെ തീർത്ഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനായി ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുവശത്തോട്ടുമായി 100 സർവീസുകളാണ് ഉണ്ടായിരിക്കുന്നത്.

ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. എം.ജി.ആർ. ചെന്നൈ റൂട്ടിലുമായി ആകെ അഞ്ച് ആഴ്ചതോറുമുള്ള സ്പെഷ്യൽ ട്രെയിനുകൾ ശബരിമല തീർത്ഥാടന കാലയളവിൽ സർവീസ് നടത്തും.

ട്രെയിനുകളുടെ വിശദാംശങ്ങൾ:

നമ്പർ 06111/06112 – ചെന്നൈ എഗ്മോർ – കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ്

പുറപ്പെടുന്നത്: വെള്ളിയാഴ്ചകളിൽ രാത്രി 23.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് (14 നവംബർ 2025 മുതൽ 16 ജനുവരി 2026 വരെ)

തിരിച്ചുപോകുന്നത്: ശനിയാഴ്ചകളിൽ രാത്രി 19.35 ന് കൊല്ലത്തിൽ നിന്ന് (15 നവംബർ 2025 മുതൽ 17 ജനുവരി 2026 വരെ).

ട്രെയിൻ നമ്പർ 06113/06114 – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കൊല്ലം – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സ്പെഷ്യൽ

പുറപ്പെടുന്നത്: ഞായറാഴ്ചകളിൽ രാത്രി 23.50 ന് ചെന്നൈ സെൻട്രലിൽ നിന്ന് (16 നവംബർ 2025 മുതൽ 18 ജനുവരി 2026 വരെ)

തിരിച്ചുപോകുന്നത്: തിങ്കളാഴ്ചകളിൽ വൈകിട്ട് 18.30 ന് കൊല്ലത്തിൽ നിന്ന് (17 നവംബർ 2025 മുതൽ 19 ജനുവരി 2026 വരെ).

ട്രെയിൻ നമ്പർ 06119/06120 – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കൊല്ലം – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സ്പെഷ്യൽ

പുറപ്പെടുന്നത്: ബുധനാഴ്ചകളിൽ 15.10 ന് ചെന്നൈയിൽ നിന്ന് (19 നവംബർ 2025 മുതൽ 21 ജനുവരി 2026 വരെ)

തിരിച്ചുപോകുന്നത്: വ്യാഴാഴ്ചകളിൽ രാവിലെ 10.40 ന് കൊല്ലത്തിൽ നിന്ന് (20 നവംബർ 2025 മുതൽ 22 ജനുവരി 2026 വരെ).

ട്രെയിൻ നമ്പർ 06127/06128 – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കൊല്ലം – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സ്പെഷ്യൽ

പുറപ്പെടുന്നത്: വ്യാഴാഴ്ചകളിൽ രാത്രി 23.50 ന് ചെന്നൈയിൽ നിന്ന് (20 നവംബർ 2025 മുതൽ 22 ജനുവരി 2026 വരെ)

തിരിച്ചുപോകുന്നത്: വെള്ളിയാഴ്ചകളിൽ വൈകിട്ട് 18.30 ന് കൊല്ലത്തിൽ നിന്ന് (21 നവംബർ 2025 മുതൽ 23 ജനുവരി 2026 വരെ).

ട്രെയിൻ നമ്പർ 06117/06118 – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കൊല്ലം – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സ്പെഷ്യൽ

പുറപ്പെടുന്നത്: ശനിയാഴ്ചകളിൽ രാത്രി 23.50 ന് ചെന്നൈയിൽ നിന്ന് (22 നവംബർ 2025 മുതൽ 24 ജനുവരി 2026 വരെ)

തിരിച്ചുപോകുന്നത്: ഞായറാഴ്ചകളിൽ വൈകിട്ട് 18.30 ന് കൊല്ലത്തിൽ നിന്ന് (23 നവംബർ 2025 മുതൽ 25 ജനുവരി 2026 വരെ).

മുൻ വർഷങ്ങളിൽ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ തീർത്ഥാടന സീസൺ തുടങ്ങുന്നതിനോട് ചേർന്നാണ് പ്രഖ്യാപിക്കാറുണ്ടായിരുന്നത്. എന്നാൽ ഇത്തവണ റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീർത്ഥാടന കാലത്തിന് 15 ദിവസം മുൻപേ തന്നെ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കപ്പെട്ടതെന്ന് എം.പി. അറിയിച്ചു.

ചങ്ങനാശ്ശേരി, മാവേലിക്കര, ശാസ്തംകോട്ട സ്റ്റേഷനുകളും ജില്ലകളിലെ തീർത്ഥാടകരുടെ പ്രധാന യാത്രാമാർഗങ്ങളാണ്. ഈ സ്റ്റോപ്പുകൾ അനുവദിക്കുന്നത് തീർത്ഥാടന യാത്രയുടെ ഭാരം ചെങ്ങന്നൂർ, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് കുറയ്ക്കാനും ഗതാഗത സൗകര്യങ്ങൾ സുഗമമാക്കാനും സഹായിക്കുമെന്ന് എം.പി. അഭിപ്രായപ്പെട്ടു.

റെയിൽവേ അധികൃതർ വിഷയത്തിൽ ഉടൻ അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.