യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട പ്രതി പിടിയില്‍

Spread the love

 

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ലേഡീസ് കമ്പാർട്മെന്റിൽ ഓടിക്കയറി യുവതിയെ തള്ളിയിട്ട പ്രതി പിടിയിൽ

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിക്കൂടിയ യുവാവ് യുവതിയെ തള്ളിയിട്ടു. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്.

വര്‍ക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ആർപിഎഫ് കൊച്ചുവേളിയിൽ നിന്നും പിടി കൂടി. യുവതി തിരുവനന്തപുരം സ്വദേശിയാണ്. പ്രതി തിരുവനന്തപുരം പനച്ചിമൂട് സ്വദേശി സുരേഷ് (50)ആണ് പിടിയിലായത്. യുവതിയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആലുവയിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. യുവതിക്ക് 19 വയസ്സ് പ്രായമുണ്ട്. യുവതിയെ ചവിട്ടി തള്ളി പുറത്തേക്കിടുകയായിരുന്നു എന്ന് സഹയാത്രികർ പറഞ്ഞു . അബോധാവസ്ഥയിൽ ട്രാക്കിന് സമീപം കിടന്ന യുവതിയെ അതുവഴി വന്ന മെമു ട്രെയിനിലെ ജീവനക്കാരാണ് യുവതിയെ വർക്കലയിൽ എത്തിച്ചത്.