ഭരണഭാഷ വാരോഘോഷം: ജീവനകാര്‍ക്ക് തര്‍ജമ മല്‍സരം സംഘടിപ്പിച്ചു

Spread the love

konnivartha.com; ജില്ലാ ഭരണകൂടവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ക്ക് തര്‍ജമ മത്സരം സംഘടിപ്പിച്ചു. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ കാതോലിക്കേറ്റ് കോളജ് മുന്‍ പ്രൊഫസര്‍ മാലൂര്‍ മുരളീധരന്‍ നേതൃത്വം നല്‍കി.

ഭരണഭാഷ, മലയാളം, ലിപി പരിഷ്‌കരണം എന്നിവ സംബന്ധിച്ച് അദ്ദേഹം ക്ലാസ് നയിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ഉപയോഗിക്കുന്ന പ്രധാന പദങ്ങളുടെ ശരിയായ പ്രയോഗം പരിചയപെടുത്തി.

ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജമ മല്‍സരത്തില്‍ റവന്യു വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്കുമാരായ പി വി മായ, സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ ഒന്ന്, രണ്ട് സ്ഥാനം നേടി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഡിഎം ബി ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു