konnivartha.com; മത്സ്യമേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ എസ് സോമനാഥ്. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡേറ്റ സംയോജനം എന്നിവയിലൂടെ ഇന്ത്യ സമുദ്രഗവേഷണ ദൗദ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാലാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) കേനന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദ്ര നിരീക്ഷണങ്ങൾക്കായി നിരവധി ഉപഗ്രഹങ്ങൾ പരിഗണനയിലുണ്ട്. കടൽ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. ഐഎസ്ആർഒ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നൽകിയത് പോലെ, സമുദ്ര ഗവേഷണത്തിൽ രാജ്യത്തിന്റെ വൈദഗ്ദ്ധ്യം ഏകീകരിക്കുന്നതിന് ഒരു സംയോജിത പ്ലാറ്റ്‌ഫോം ആവശ്യമാണ്- ഡോ. സോമനാഥ് പറഞ്ഞു.ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളും ഡാറ്റാ സംയോജനവും വേണം.
നിലവിൽ സമുദ്ര നിരീക്ഷണത്തിന് ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളുടെ കുറവുണ്ട്. ഇത് ഭാവിയിലെ സമുദ്ര നിരീക്ഷണത്തിനും മാപ്പിംഗിനും നിർണായകമാണ്. തത്സമയ വിവരശേഖരണവും നിരീക്ഷണ പരിധിയും മെച്ചപ്പെടുത്തുന്നതിനായി ബോയികളുടെയും ആളില്ലാ വ്യോമ വാഹനങ്ങളുടെയും വിന്യാസം വർദ്ധിപ്പിക്കേണ്ടതുണ്ട്. സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് ഡേറ്റ ശേഖരിക്കാൻ കഴിവുള്ള ആഴക്കടൽ സെൻസറുകൾ രാജ്യത്തിന് ആവശ്യമാണ്. നിർമിത ബുദ്ധി സമുദ്ര ഡേറ്റ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് വിശകലനം, പ്രവചന മാതൃകകൾ എന്നിവക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിംപോസിയം സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന അധ്യക്ഷത വഹിച്ചു.
മാരിടൈം സഹകരണം ഇന്ത്യയുടെ പ്രധാന മുൻഗണന: കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി
മാരിടൈം സഹകരണം ഇന്ത്യയുടെ പ്രധാന മുൻഗണന വിഷയമാണെന്ന്് കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി സി എസ് ആർ റാം പറഞ്ഞു. സമുദ്ര സുരക്ഷ, വ്യാപാരം, നീല സമ്പദ്വ്യവസ്ഥയുടെ വികസനം എന്നിവയ്ക്ക് ഇത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ ജി. ഗോപകുമാറിന് ഡോ എസ്. ജോൺസ് സ്മാരക പുരസ്‌കാരം
നാല് പതിറ്റാണ്ടിലേറെയായി ഫിഷറീസ് സമുദ്രകൃഷി (മാരികൾച്ചർ) മേഖലക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് പ്രമുഖ സമുദ്ര ശാസ്ത്രജ്ഞൻ ഡോ ജി ഗോപകുമാറിന് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാലാമത് ഡോ എസ് ജോൺസ് സ്മാരക പുരസ്‌കാരം സമ്മാനിച്ചു.
സിഎംഎഫ്ആർഐയിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മാരികൾച്ചർ ഡിവിഷൻ മേധാവിയുമായിരുന്നു ഡോ. ഗോപകുമാർ. മോദ, വളവോടി വറ്റ എന്നീ മീനുകളുടെ കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത് അദ്ദേഹമാണ്. ഇതോടെയാണ് കൂടുമത്സ്യകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ പ്രചാരം കൈവന്നത്. തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ഇത് നിർണായകമായെന്ന് പുരസ്‌കാര സമിത വിലയിരുത്തി.
ഡോ. പി. കൃഷ്ണൻ, ഡോ ചെർദ്സാക് വിരാപട്,് ഡോ ബിജയ് കുമാർ ബെഹ്റ, ദൊഡ്ഡ വെങ്കട സ്വാമി, ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. ഗ്രിൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.

കൗതുകമായി മീകോസ് സീഫുഡ് മേളയിലെ ‘നീരാളി’ രുചിക്കൂട്ട്
മത്സ്യപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മീകോസ് സീഫുഡ് മേളയിലെ നീരാളി വിഭവങ്ങൾ. നാലാമത് ആഗോള മറൈൻ സിംപോസയമായ മീകോസിനോടനുബന്ധിച്ച് നടത്തുന്ന സീഫുഡ് മേളയിലാണ് നീരാളി മോമൊ, നീരാളി റോസ്റ്റ് തുടങ്ങി വൈവിധ്യമായ വിഭവങ്ങളുള്ളത്. നീരാളി മാത്രമല്ല, കല്ലുമ്മക്കായ, ചെമ്മീൻ, കൂന്തൽ, മത്സ്യവിഭവങ്ങളും മേളയിലുണ്ട്. മത്സ്യം ചേർത്ത് നിർമ്മിച്ച വിവിധയിനം പലഹാരങ്ങൾ, സാഗര സദ്യ, കല്ലുമ്മക്കായ നിറച്ചത് തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സമയം.

ബംഗാൾ ഉൾക്കടൽ രാജ്യങ്ങൾ ഗവേഷണ സഹകരണം അനിവാര്യം
ബംഗാൾ ഉൾക്കടൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തമ്മിൽ ഗവേഷണ സഹകരണം അനിവാര്യമാണെന്ന് ബിംസ്‌ടെക് ഇന്ത്യ മറൈൻ റിസർച്ച് നെറ്റ് വർകിന്റെ (ബിംറെൻ) ആദ്യ പങ്കാളിത്ത സംഗമം അഭിപ്രായപ്പെട്ടു. മീകോസ് 4നോട് അനുബന്ധിച്ച് നടത്തിയ സംഗമത്തിലാണ് നിർദേശം.
പൊതുവായ വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനും മേഖലയുടെ സുസ്ഥിര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം അത്യാവശ്യമാണെന്ന് സംഗമം വിലയിരുത്തി.
വിദേശകാര്യ മന്ത്രാലയത്തിന്റെയും ബേ ഓഫ് ബംഗാൾ പ്രോഗ്രാം-ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷന്റെയും സംയുക്ത സംരംഭമാണ ബിംറെൻ. ്
ഇന്ത്യയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ബിംസ്‌ടെക് അംഗരാജ്യങ്ങളിലെ ശാസ്ത്രജ്ഞർ, നയതന്ത്ര വിദഗ്ദ്ധർ, സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും, അറിവ് കൈമാറ്റം ചെയ്യാനും, പൊതുവായ പ്രശ്‌നങ്ങൾക്ക് സംയുക്തമായി പരിഹാരം കാണാനും സഹായിക്കുന്ന സവിശേഷ വേദിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എസ്.ആർ. റാം പറഞ്ഞു.
Integrative space-based oceanography vital to boost marine research, says former ISRO chief:Fourth Global Marine Symposium MECOS 4 Gets Underway at CMFRI
konnivartha.com; Embedding space-based oceanography into the marine research ecosystem is for harnessing the potential of the blue economy and the well-being of the coastal fishing communities, Dr S Somanath, former chairman of the Indian Space Research Organisation (ISRO), has said. India should embark on a mission to conquer the oceans through technology, innovation, data integration and coordinated research, he added.A series of satellites is under consideration for ocean-related observation, which would mark a new era in understanding marine ecosystems and resources. “Just as ISRO led India’s space journey, an integrative platform for ocean exploration is needed to unite the nation’s expertise in marine science”, Dr Somanath said.
“Currently, we lack hyperspectral sensors in ocean observation, which are critical for future ocean monitoring and resource mapping. Enhanced deployment of buoys and unmanned aerial vehicles (UAVs) is required to improve the real-time data collection and observation coverage. The country needs deep-sea sensors capable of collecting data from ocean depths”, the former ISRO chief said.
Highlighting the role of technology in marine science, he stressed the need for integrating artificial intelligence and machine learning into ocean data systems to enhance analysis, prediction models, and decision-making in resource management. “Data integration is essential for sustainable ocean governance”, he said, adding that technology-driven enterprises are crucial for harnessing marine resources responsibly while contributing to the blue economy.
Dr J K Jena, Deputy Director General of Indian Council of Agricultural Research (ICAR) presided over the function.Speaking on the occasion, C S R Ram, Joint Secretary, Ministry of External Affairs said that maritime cooperation is India’s topmost priority. “This is crucial for securing maritime security, robust trade, enhanced connectivity and realising the potential of the blue economy”, he said.
Marine Scientist Dr. G. Gopakumar Honoured with Dr. S. Jones Memorial Award at MECOS-4
The Marine Biological Association of India (MBAI) on Tuesday conferred the prestigious Fourth Dr. S. Jones Memorial Award upon renowned marine scientist, Dr. G. Gopakumar, recognising his monumental contributions to mariculture and marine fisheries over four decades.
The award, which carries a cash prize and a citation, was presented during the inaugural ceremony of the MECOS-4 at CMFRI.
Dr. Gopakumar, former Principal Scientist and Head of the Mariculture Division at CMFRI, was widely acclaimed as one of the most influential pioneers in advancing India’s mariculture sector. His work in the breeding of cobia and silver pompano led to the widespread adoption of cage fish farming, significantly contributing to the empowerment of coastal communities and the growth of sustainable livelihoods.
Dr P Krishnan, Director of Bay of Bengal Intergovernmental Organisation (BOBP); Dr Cherdsak Virapat, Regional Director for Asia, TIEMS, Thailand; Dr Bijay Kumar Behra, Chief Executive of National Fisheries Development Board; Dodda Venkata Swamy, Chairman of Marine Products Export Development Authority, Dr A Gopalakrishnan, former Director of CMFRI and Dr Grinson George, Director of CMFRI spoke at the inauguration of the MECOS 4.
Octopus Delicacies Draw Crowds at MECOS Seafood Festival
Kochi: Octopus delicacies are drawing crowds at the seafood festival held in connection with the fourth International Marine Symposium, MECOS 4.
The fest features a diverse array of octopus preparations, including octopus momo and octopus roast, showcasing the versatility of this marine ingredient. The seafood festival caters to all palates with a wide range of popular marine fare. Preparations of mussels, prawns, squids and fish are available at the fest.
In addition, visitors can enjoy speciality items such as different types of snacks made with fish, the elaborate Sagara Sadya (a seafood feast), and the traditional Stuffed Mussels (Kallumakkaya Niranjahtu).
The MECOS seafood festival is open to the public daily from 10:00 AM to 10:00 PM.
‘Regional Research Collaboration Vital for Bay of Bengal countries’
The First Regional Partners Conclave of the BIMSTEC India Marine Research Network (BIMReN) has called for stronger collaboration among the regional research communities of Bay of Bengal countries to collectively address common challenges and promote sustainable growth and prosperity in the region. The meeting was held on the sideline of the MECOS 4 at CMFRI on Tuesday. BIMReN is a joint initiative by the Ministry of External Affairs and the Bay of Bengal Programme- Intern Governmental Organisation (BOBP-IGO).
C S R Ram, Joint Secretary, Ministry of External Affairs said the initiative, launched by the Government of India, is a unique platform that brings together scientists, policy experts and institutions from member countries to exchange knowledge and jointly develop solutions to shared issues.
He said that the Prime Minister’s Office directly monitors the progress of BIMReN projects, underlining their national and regional importance. “Our regional research community must come together to deal with common challenges for the growth and prosperity of the region. The contributions from ongoing research projects will significantly strengthen policy decisions across the Bay region,” he said.