ഡോ ജി. ഗോപകുമാറിന് ഡോ എസ്. ജോൺസ് സ്മാരക പുരസ്‌കാരം

Spread the love

konnivartha.com; നാല് പതിറ്റാണ്ടിലേറെയായി ഫിഷറീസ് സമുദ്രകൃഷി (മാരികൾച്ചർ) മേഖലക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് പ്രമുഖ സമുദ്ര ശാസ്ത്രജ്ഞൻ ഡോ ജി ഗോപകുമാറിന് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാലാമത് ഡോ എസ് ജോൺസ് സ്മാരക പുരസ്‌കാരം സമ്മാനിച്ചു.

സിഎംഎഫ്ആർഐയിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മാരികൾച്ചർ ഡിവിഷൻ മേധാവിയുമായിരുന്നു ഡോ. ഗോപകുമാർ. മോദ, വളവോടി വറ്റ എന്നീ മീനുകളുടെ കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത് അദ്ദേഹമാണ്. ഇതോടെയാണ് കൂടുമത്സ്യകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ പ്രചാരം കൈവന്നത്. തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ഇത് നിർണായകമായെന്ന് പുരസ്‌കാര സമിത വിലയിരുത്തി.

ഡോ. പി. കൃഷ്ണൻ, ഡോ ചെർദ്സാക് വിരാപട്,് ഡോ ബിജയ് കുമാർ ബെഹ്റ, ദൊഡ്ഡ വെങ്കട സ്വാമി, ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. ഗ്രിൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.

Marine Scientist Dr. G. Gopakumar Honoured with Dr. S. Jones Memorial Award at MECOS-4

konnivartha.com; The Marine Biological Association of India (MBAI) on Tuesday conferred the prestigious Fourth Dr. S. Jones Memorial Award upon renowned marine scientist, Dr. G. Gopakumar, recognising his monumental contributions to mariculture and marine fisheries over four decades.

The award, which carries a cash prize and a citation, was presented during the inaugural ceremony of the MECOS-4 at CMFRI.

Dr. Gopakumar, former Principal Scientist and Head of the Mariculture Division at CMFRI, was widely acclaimed as one of the most influential pioneers in advancing India’s mariculture sector. His work in the breeding of cobia and silver pompano led to the widespread adoption of cage fish farming, significantly contributing to the empowerment of coastal communities and the growth of sustainable livelihoods.

Dr P Krishnan, Director of Bay of Bengal Intergovernmental Organisation (BOBP); Dr Cherdsak Virapat, Regional Director for Asia, TIEMS, Thailand; Dr Bijay Kumar Behra, Chief Executive of National Fisheries Development Board; Dodda Venkata Swamy, Chairman of Marine Products Export Development Authority, Dr A Gopalakrishnan, former Director of CMFRI and Dr Grinson George, Director of CMFRI spoke at the inauguration of the MECOS 4.