പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/11/2025 )

Spread the love

കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന്

കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് രാവിലെ 9.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേറ്റര്‍ എസ് ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറകടര്‍ വി മുരുകദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന്

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് രാവിലെ 11.30 ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. തുടര്‍ന്ന് നെടുമ്പ്രം പുത്തന്‍കാവ് ദേവസ്വം സദ്യാലയത്തില്‍ പൊതുസമ്മേളനം നടക്കും.  മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ച പഞ്ചായത്ത് സ്റ്റേഡിയം ശിലാസ്ഥാപനം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വടശേരില്‍പടി- നാലൊന്നില്‍പടി റോഡ്, ശ്മശാനം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


യുവജനങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പ് പിച്ചിംങ് മത്സരം

കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യുവജനങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പ് പിച്ചിംങ് മത്സരം സംഘടിപ്പിക്കുന്നു. പിച്ച് കേരള മത്സരത്തില്‍ 15-45 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. എയ്റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ലൈഫ് സയന്‍സസ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ക്ലൈമറ്റ്, കണ്‍സ്ട്രക്ഷന്‍, എജ്യൂക്കേഷന്‍,  ഫുഡ് പ്രൊസസിംഗ്, ഹെല്‍ത്ത് കെയര്‍, ഐടി/ഐടീസ്, മൊബിലിറ്റി, എനര്‍ജി മേഖലകളുമായി ബന്ധപ്പെട്ട് പുതുസംരംഭക ആശയങ്ങള്‍ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തില്‍ [email protected]  ഐ.ഡിയിലേക്ക് അയക്കാം. അവസാന തീയതി. നവംബര്‍ 30. ജനുവരി രണ്ടാംവാരം തിരുവനന്തപുരത്താണ് ഫൈനല്‍. ഫോണ്‍ : 8606008765.


അഭിമുഖം നവംബര്‍ എട്ടിന്

അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടൂരിലെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു.  ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയുളള  അഭിമുഖം നവംബര്‍ എട്ടിന് രാവിലെ 9.30ന് നടക്കും.  പ്ലസ്ടൂ, ഡിപ്ലോമ/ഐറ്റിഐ ഓട്ടോമൊബൈല്‍ , ബിടെക് ഓട്ടോമൊബൈല്‍ യോഗ്യതയുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ട്. ഫോണ്‍  : 0473-4224810, 0477-2230624, 04734-224810, 8304057735.

അഭിമുഖം നവംബര്‍ 11 ന്

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഈവനിംഗ് ഒ.പി യിലേക്ക് രണ്ട് ഡോക്ടര്‍മാരെ (ജനറല്‍-1, എസ് സി വനിത-1) താല്‍കാലികമായി നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 11 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. നഗര പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. എന്‍എച്ച്എം മാനദണ്ഡപ്രകാരമുളള വേതനം ലഭിക്കും. ഫോണ്‍ : 04734 223236.


സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പ് 30 വയസില്‍ താഴെയുളള പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക  വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടരുത്. നിശ്ചിത അപേക്ഷ ഫോമില്‍ വിവരം രേഖപ്പെടുത്തി യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും  ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും  പകര്‍പ്പ് സഹിതം പട്ടികവര്‍ഗ വികസന വകുപ്പ്  ഡയറക്ടറേറ്റില്‍ നവംബര്‍ 29 വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ടോ തപാലിലോ ലഭിക്കണം. മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം ലഭിച്ചവര്‍  അപേക്ഷിക്കേണ്ട. ഫോണ്‍ : 0471 2303229, 2304594, ടോള്‍ ഫ്രീ നമ്പര്‍ – 18004252312.


താല്‍പര്യപത്രം ക്ഷണിച്ചു

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ഫിനാന്‍ഷ്യല്‍  സ്റ്റേറ്റ്‌മെന്റ് ബാധകമായ നിയമം പ്രകാരം ഓഡിറ്റ് ചെയ്യുന്നതിന് എ ജി എം പാനല്‍ രജിസ്‌ട്രേഷനുളള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 14 വൈകിട്ട് നാല്. ഫോണ്‍ : 8281486120.

 

 

 

ട്രാക്ക് സ്യൂട്ടിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിത-ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന  ‘ഷാവോലിന്‍’ കുങ്ഫു പരിശീലനം നല്കുന്നതിന്റെ  ഭാഗമായി പത്തനംതിട്ട ജില്ലയിലെ  160 പെണ്‍കുട്ടികള്‍ക്ക് ഒരു കുട്ടിക്ക് ആയിരം രൂപ  നിരക്കില്‍ (പ്രായം- എട്ട് മുതല്‍ 18 വരെ) ട്രാക്ക് സ്യൂട്ട് വിത്ത് ടി ഷര്‍ട്ട് (ഹാഫ് സ്ലീവ്)  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 13 ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ 0468 2966649.