konnivartha.com; എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.
ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭൻ എന്ന കഥാപാത്രമാണ് പ്രിത്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ. ‘SSMB29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.
കണ്ടതിൽ നിന്ന് വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു. ഒരു ഹൈടെക് വീൽചെയറിൽ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററിൽ കാണിക്കുന്നു.എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പ്രിത്വിരാജിന്റെ കുംഭ പോസ്റ്റർ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ അടുത്ത ലെവലിലേക്ക് മുന്നോട്ടു കൊണ്ടുപോകുന്നു. ആഗോളതലത്തിൽ പ്രശംസ നേടിയതും ഓസ്കാർ ജേതാവുമായ ആർആർആറിന് തൊട്ടുപിന്നാലെയാണ് എസ് എസ് രാജമൗലി ഈ ബ്രഹ്‌മാണ്ഡ ചിത്രവുമായി എത്തുന്നത്.
“കുംഭയെ അവതരിപ്പിക്കുന്നു, ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സന്ഗീർണ്ണമായ കഥാപാത്രമാണിത്, മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്കാ ചോപ്രാ ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി”. പൃഥ്വിരാജ് ഇപ്രകാരം പോസ്റ്റർ പങ്കുവച്ചു തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന ലോഞ്ച് ഇവന്റ് ഇന്ത്യൻ സിനിമ കണ്ടതിൽ ഏറ്റവും വലിയ ആഘോഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പ്രസ്തുത ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുക്കും.
മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്കാ ചോപ്ര എന്നിവർ ആദ്യമായി രാജമൗലിക്കൊപ്പം അണിനിരക്കുന്ന ചിത്രം കൂടിയാണിത്. . വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം. കീരവാണിയാകും സംഗീതസംവിധാനം നിർവഹിക്കുന്നത്. പി ആർ ഓ &മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
SS Rajamouli and Mahesh Babu’s Next Unveils Prithviraj Sukumaran’s First Look as KUMBHA Ahead of the Grand globeTrotter Event
konnivartha.com; This is the biggest upcoming Indian project starring Mahesh Babu, Priyanka Chopra and directed by SS Rajamouli after the phenomenal global domination with the Baahubali franchise and RRR.
The wait is finally over! Director, the visionary SS Rajamouli has unveiled the first-look poster of Prithviraj Sukumaran from his upcoming mega project, and it’s everything fans hoped for, intense, powerful, and cinematic.
The very first asset from India’s most anticipated film has been revealed. The first look of Malayalam industry superstar Prithviraj Sukumaran as KUMBHA from the world of Globe Trotter is finally here. In the film, Prithviraj transforms into KUMBHA, a sinister, ruthless, and commanding antagonist unlike anything we have seen before. The poster shows him in a high-tech wheelchair, introducing him as a new-age villain.
Globe Trotter is SS Rajamouli and Mahesh Babu’s most ambitious world-building venture yet. Fans have been waiting for years to see these two come together, and the excitement is at its peak. Rajamouli has already put Indian cinema on the global map, and now his collaboration with South superstar Mahesh Babu is the next big thing to watch out for. This marks the beginning of the promotional journey.
The poster carries SS Rajamouli’s signature touch. He is always in a league of his own, and this one has pushed the hype to the next level. Coming right after the globally acclaimed and Oscar-winning RRR, expectations are sky-high. The Globe Trotter launch event is set to be the biggest event ever in Indian cinema. It’s happening on November 15 at Ramoji Film City, Hyderabad. Everyone can already feel the momentum, the kind of reveals planned for that day are going to be on another level.
Earlier today, Rajamouli had taken to X to announce that the poster would drop soon, and now, the reveal is here, setting the internet abuzz. The striking first look presents Prithviraj in a rugged and commanding avatar, radiating a quiet strength that perfectly aligns with Rajamouli’s vision for his next global-scale adventure.
The reveal comes just days before the film’s much-awaited #GlobeTrotter event, scheduled for November 15 at Ramoji Film City, Hyderabad.
In his earlier post, Rajamouli wrote,
“Amidst the climax shoot on set with all three, there’s a lot more prep happening around the GlobeTrotter event, as we’re trying something far beyond what we’ve done before. Can’t wait for you all to experience it on Nov 15th (sic).”
The filmmaker revealed that the team is currently filming the climax sequence, featuring all three leads together, adding that preparations are in full swing for the upcoming event. Sources close to the production describe the ongoing shoot as one of the most elaborate sequences ever mounted in a Rajamouli film.
The unveiling of Prithviraj’s look marks the beginning of the announcement week, which, according to Rajamouli, will feature “multiple updates and surprises” leading up to the November 15 event. The film’s promotions are set to roll out in phases, starting with the first-look posters and culminating in what insiders are calling a “massive, experiential showcase” at Ramoji Film City.PRO and Marketing Consultant Pratheesh Sekhar.