konnivartha.com; യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (CGY) താഴെപ്പറയുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു:
konnivartha.com; തിരുവനന്തപുരത്ത് നിന്നും പ്രശാന്തിനിലയത്തേക്കുള്ള (TVCN–SSPN–TVCN) ബൈവീക്ലി സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex TVCN) & 20 (ex SSPN) മുതൽ.
ചെന്നൈ–കൊല്ലം (MS–QLN–MS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 14 (ex MS) & 15 (ex QLN) മുതൽ.
ചെന്നൈ–കൊല്ലം (MAS–QLN–MAS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex MAS) & 20 (ex QLN) മുതൽ.
യാത്രക്കാരുടെ സൗകര്യത്തിനും ശബരിമല തീർത്ഥാടകരുടെ ഗതാഗത ആവശ്യങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനം ദക്ഷിണ റെയിൽവേ സ്വീകരിച്ചതെന്ന് എം.പി. വ്യക്തമാക്കി.
ഈ ട്രെയിനുകൾക്ക് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് കത്ത് എഴുതി ഇടപെട്ടതിന്റെ ഫലമായിട്ടാണ് ഈ നേട്ടമുണ്ടായതെന്നും എം.പി. പറഞ്ഞു.
മധ്യകേരളത്തിലെ യാത്രക്കാർക്കും തീർത്ഥാടകര്‍ക്കും വലിയ ആശ്വാസമായിരിക്കും ഈ തീരുമാനം. ദൈനംദിന യാത്രക്കാരും വിദ്യാർത്ഥികളും ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ശബരിമല തീർത്ഥാടകരും ഇതിലൂടെ ഏറെ പ്രയോജനം അനുഭവിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. കൂട്ടിച്ചേർത്തു.
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തോടും ദക്ഷിണ റെയിൽവേ അധികൃതരോടും തുടർച്ചയായ ഇടപെടലുകൾ നടക്കുന്നതായും എം.പി. വ്യക്തമാക്കി.