konnivartha.com; പാലക്കാട് ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്ഷന് കാടാംകോട് കനാല്‍ പാലത്തിന് സമീപം കാട്ടുപന്നി കുറുകെച്ചാടി. നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ തൽക്ഷണം മരണപ്പെട്ടു .
കാറിലുണ്ടായിരുന്ന 3 പേർക്കു സാരമായ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നിനാണ് സംഭവം. പാലക്കാട് നൂറടി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), യാക്കര ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരണപ്പെട്ടത് . ആദിത്യൻ (23), ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .