എറണാകുളം – ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസ് പതിവ് സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Spread the love

കെഎസ്ആർ ബെംഗലൂരു എറണാകുളം ജങ്ഷന്‍ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു;എറണാകുളം – ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസ് പതിവ് സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

konnivartha.com; എറണാകുളം – കെഎസ്ആർ ബെംഗലൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശിലെ വാരണാസിയിൽ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.

സംസ്ഥാനത്തെ വിശിഷ്ട വ്യക്തികളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തിലാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി, കേന്ദ്ര ന്യൂനപക്ഷകാര്യ ഫിഷറീസ് – മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, സംസ്ഥാന കായിക ന്യൂനപക്ഷക്ഷേമ വഖഫ് – ഹജ്ജ് തപാൽ റെയിൽവേ മന്ത്രി ശ്രീ വി. അബ്ദുറഹിമാൻ, നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ്, പാർലമെൻ്റ് അംഗങ്ങളായ ശ്രീ ഹൈബി ഈഡൻ, ശ്രീ ഹാരിസ് ബീരാൻ, കൊച്ചി മേയർ ശ്രീ എം. അനിൽ കുമാർ, ശ്രീ ടി.ജെ. വിനോദ് എംഎൽഎ എന്നിവർ പ്രാദേശിക ചടങ്ങിൽ സംസാരിച്ചു. കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കൗൺസിലർ ശ്രീമതി പത്മജ എസ്. മേനോൻ, ജില്ലാ കലക്ടർ ശ്രീമതി ജി. പ്രിയങ്ക, മുൻ കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ എന്നിവരും നിരവധി പൗരപ്രമുഖരും വലിയ ജനക്കൂട്ടവും ചടങ്ങിൻ്റെ ഭാഗമായി. ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ ശ്രീ വിപിൻ കുമാറും തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രകറും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളും റെയിൽവേ പ്രേമികളും മാധ്യമ പ്രവർത്തകരും പ്രത്യേക ക്ഷണിതാക്കളുമായാണ് കന്നിയാത്രയില്‍ വന്ദേഭാരത് എക്സപ്രസിൻ്റെ പ്രത്യേക ഉദ്ഘാടന സര്‍വീസ് എറണാകുളം ജങ്ഷനിൽ നിന്ന് കെഎസ്ആർ ബെംഗലൂരുവിലേക്ക് യാത്ര തിരിച്ചത്. യാത്രാ മധ്യേ വിവിധ സ്റ്റേഷനുകളിൽ വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.

കെഎസ്ആർ ബെംഗലൂരുവിനും എറണാകുളം ജങ്ഷനുമിടയിലെ വന്ദേ ഭാരത് എക്സ്പ്രസ് കേരളവും ബെംഗലൂരുവും തമ്മിലെ റെയിൽഗതാഗതം ശക്തിപ്പെടുത്താൻ സഹായിക്കും. ലോകോത്തര നിലവാരത്തില്‍ സൗകര്യങ്ങളും കാര്യക്ഷമമായ സേവനവും നൽകാന്‍ ഇന്ത്യൻ റെയിൽവേ കൈക്കൊള്ളുന്ന പ്രതിബദ്ധതയുടെ ഭാഗമായി വേഗമേറിയതും സൗകര്യപ്രദവും ആധുനികവുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് ഈ പ്രീമിയം സർവീസ് രൂപകല്പന ചെയ്തിരിക്കുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ ആഴ്ചയിൽ ബുധന്‍ ഒഴികെ ആറ് ദിവസം സര്‍വീസ് നടത്തും.

8 മണിക്കൂര്‍ 40 മിനിറ്റില്‍ യാത്ര പൂർത്തിയാക്കുന്ന എറണാകുളം ജങ്ഷൻ–കെഎസ്ആർ ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസ് യാത്രാ സമയം രണ്ടര മണിക്കൂറിലധികം കുറയ്ക്കും. ഐടി, വാണിജ്യ കേന്ദ്രങ്ങൾക്കിടയിലെ സുപ്രധാന കണ്ണിയായി മാറുന്ന ട്രെയിന്‍ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ സൗകര്യപ്രദമായ അതിവേഗ യാത്ര സാധ്യമാക്കും. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ തമ്മിലെ സാമ്പത്തിക പ്രവർത്തനങ്ങളും വിനോദസഞ്ചാരവും ശക്തിപ്പെടുത്താനും പ്രാദേശിക വികസനത്തിനും സഹകരണത്തിനും പ്രോത്സാഹനം നൽകാനും ഈ സർവീസ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണ റെയിൽവേയ്ക്ക് കീഴിലെ വന്ദേ ഭാരത് സർവീസുകളുടെ എണ്ണം ഇതോടെ 12 ആയി ഉയരും. തിരുവനന്തപുരം ഡിവിഷന് കീഴിലെ നാലാമത് വന്ദേ ഭാരത് എക്സ്പ്രസ്, കേരളത്തിന് ലഭിക്കുന്ന മൂന്നാമത് വന്ദേ ഭാരത് സർവീസ്, കേരളത്തെയും കർണാടകയെയും തമ്മില്‍ അതിവേഗം ബന്ധിപ്പിക്കുന്ന രണ്ടാമത് സർവീസ് എന്നീ നിലകളില്‍ മറ്റൊരു നാഴികക്കല്ലും ഈ സര്‍വീസ് അടയാളപ്പെടുത്തുന്നു. എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ആദ്യ വന്ദേ ഭാരത് സര്‍വീസ് ബെംഗലൂരു യാത്രികര്‍ക്ക് സൗകര്യത്തിൻ്റെയും വേഗത്തിൻ്റെയും പുതിയ കാലം സമ്മാനിക്കും. ‌

കെഎസ്ആർ ബെംഗലൂരുവിൽ നിന്ന് 05:10 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 26651 കെഎസ്ആർ ബെംഗലൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് 13:50 ന് എറണാകുളം ജങ്ഷനിലെത്തും.

സ്റ്റോപ്പുകൾ (എത്തുന്നത്/പുറപ്പെടുന്നത്):

കൃഷ്ണരാജപുരം 05.23 / 05.25

സേലം 08.13 / 08.15 ‍

ഈറോഡ് 09.00 / 09.05

തിരുപ്പൂർ 09.45 / 09.47

കോയമ്പത്തൂർ 10.33 / 10.35

പാലക്കാട് 11.28 / 11.30‌‌

തൃശൂർ 12.28 / 12.30.

മടക്കയാത്രയിൽ എറണാകുളം ജങ്ഷനിൽ നിന്ന് 14:20 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 26652 എറണാകുളം – കെഎസ്ആർ ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസ് 23:00 ന് കെഎസ്ആർ ബെംഗലൂരുവിലെത്തും.

സ്റ്റോപ്പുകൾ (എത്തുന്നത്/പുറപ്പെടുന്നത്):

‌തൃശൂർ 15.17 / 15.20

പാലക്കാട് 16.35 / 16.37

കോയമ്പത്തൂർ 17.20 / 17.23‍‌

തിരുപ്പൂർ 18.03 / 18.05

ഈറോഡ് 18.45 / 18.50

സേലം 19.18 / 19.20

കൃഷ്ണരാജപുരം 22.23 / 22.25

ഈ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ 2025 നവംബർ 11 ന് ആരംഭിക്കുന്ന സാധാരണ സർവീസിലേക്ക് മുൻകൂർ റിസർവേഷന്‍ ആരംഭിച്ചു.