konnivartha.com; കോന്നി സഞ്ചായത്തു പാലം അഥവാ വലിയ പാലം .പാലത്തിന്‍റെ അപ്രോച്ചു റോഡ് . കോന്നി പൊതുമരാമത്ത് ഓഫീസിനു സമീപത്തെ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പോലും ഉള്ള ടാര്‍ ഇല്ലേ എന്ന് ജനം ചോദിക്കുന്നു . ഈ പ്രധാന റോഡിലൂടെ കടന്നു പോകുന്ന അനേകായിരം വാഹനങ്ങള്‍ മാസങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴികളില്‍ ഇറങ്ങിയാണ് പോകുന്നത് .
കോന്നി വികസന പാതയില്‍ മുന്നേറുമ്പോള്‍ അതിനെല്ലാം അപമാനമായി ഈ കുഴികള്‍ . കുഴികള്‍ രൂപം കൊണ്ടിട്ടു അനേക മാസമായി എങ്കിലും അല്പം ടാര്‍ പൂശുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല . അധികാരികളുടെ തികഞ്ഞ അനാസ്ഥയുടെ പ്രതീകമാണ് ഈ കുഴികള്‍ .
പൊതുമരാമത്ത് വിഭാഗം ഓഫീസ് സമീപത്തു തന്നെ ആണ് . കോന്നിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ,തണ്ണിതോട് ,തേക്ക് തോട് , ഐരവൺ ,കോന്നി -അട്ടച്ചാക്കല്‍ കുമ്പഴ റോഡില്‍ ആണ് ഈ കുഴികള്‍ . സാധാരണ ആളുകള്‍ മുതല്‍ ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍ വരെ കടന്നു പോകുന്ന ഈ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കഴിയുന്നില്ല എങ്കില്‍ അത് ഭരണ സംവിധാനങ്ങളുടെ പിടിപ്പുകേട് തന്നെ . നേര്‍ കാഴ്ചകളിലേക്ക് …
