ഓണാട്ടുകര എള്ള് കൃഷി:സര്‍ക്കാരിന്‍റെ അനാസ്ഥമൂലം കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല

Spread the love

 

NMEO–OS പദ്ധതിയിൽ ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച — കൊടിക്കുന്നിൽ സുരേഷ് എം.പി.

konnivartha.com; കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന National Mission on Edible Oils – Oilseeds (NMEO–OS) പദ്ധതിയിൽ ഓണാട്ടുകര എള്ള് (Onattukara Sesamum) ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.

കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എംപിക്ക് അയച്ച മറുപടി കത്തിൽ വ്യക്തമാക്കുന്നത്, NMEO–OS പദ്ധതി 2024 ഒക്ടോബർ 3-നാണ് അംഗീകരിച്ചത്. എന്നാൽ കേരള സർക്കാർ ഇതുവരെ ഈ പദ്ധതിയിൽ പങ്കെടുക്കാനായി പ്രമേയം സമർപ്പിച്ചിട്ടില്ല. അതിനാൽ കേരളത്തിലെ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്.

എണ്ണക്കുരു ഉൽപ്പാദനം വർദ്ധിപ്പിക്കുകയും രാജ്യത്തെ ഭക്ഷ്യഎണ്ണ മേഖലയെ സ്വയംപര്യാപ്തമാക്കുകയുമാണ് NMEO–OS പദ്ധതിയുടെ ലക്ഷ്യം. റാപ്പ്‌സീഡ്, മസ്റ്റർഡ്, ഗ്രൗണ്ട്നട്ട്, സോയാബീൻ, സൺഫ്ലവർ, എള്ള് (Sesamum), കാസ്റ്റർ, സാഫ്‌ളവർ, നൈഗർ, ലിൻസീഡ് തുടങ്ങിയ പ്രധാന എണ്ണക്കുരു വിളകളുടെ ഉൽപ്പാദന, ശേഖരണ, ഗുണമേന്മ, പ്രോസസ്സിംഗ് തുടങ്ങിയ മേഖലകളിൽ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്.കേന്ദ്രം സംസ്ഥാനത്തോട് ഉടൻ അനുവൽ ആക്ഷൻ പ്ലാൻ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തത് കർഷക വിരുദ്ധമായ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും എം.പി. ചൂണ്ടിക്കാട്ടി.