konnivartha.com; കൊല്ലം /ശാസ്താം പൊയ്ക :കലയുടെ വസന്ത കാലം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണമെന്നും ആർ.പി പുത്തൂർ എന്ന കാഥികപ്രതിഭ അത്തരം ലക്ഷ്യത്തോടെയാണ് കലാരംഗത്ത് പ്രവർത്തിച്ചതെന്നും അത്തരം സുസജ്ജമായ സാംസ്കാരിക പ്രവർത്തനങ്ങൾ താണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു.ആർ.പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ പ്രതിഭകളായ പുളിമാത്ത് ശ്രീകുമാർ, ജി.ജ്യോതിലാൽ, റാണി മോനച്ചൻ, കേരളപുരം ശ്രീകുമാർ,മുഞ്ഞിനാട് പത്മകുമാർ, .ജീവകാരുണ്യ പുരസ്കാരം ട്രാക്കിനുവേണ്ടി ജോയിന്റ് ആർ. ടി. ഒ. ശരത്ചന്ദ്രൻ, സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ ഏറ്റുവാങ്ങി. ചടങ്ങിൽ രാജൻ മലനട , കല്ലട ശശി ഗോപാൽ, ട്രിനിറ്റി രാജൻ, ശ്യാം ശിവരാജൻ എന്നിവരെ ആദരിച്ചു.
കാഥിക എ.എസ്. ഭവി കാലക്ഷ്മിയുടെ കഥാപ്രസംഗ അരങ്ങേറ്റവും നിതീഷ് പെരുവണ്ണാനും സംഘവും അവതരിപ്പിച്ച തെയ്യവും ഉണ്ടായിരുന്നു.
തരംഗിണി പ്രസിഡൻ്റ് ബിജു സത്യപാൽ അദ്ധ്യക്ഷനായ ചടങ്ങിൽ ആർ.പി. പുത്തൂർ ഫൗണ്ടേഷൻ ചെയർമാൻ കെ.പി.എ.സി. ലീലാകൃഷ്ണൻ സ്വാഗതവും അഡ്വ.കെ.പി.സജി നാഥ് ആർ.പി. പുത്തൂർ അനുസ്മരണവും സിദ്ധാർത്ഥഫൗണ്ടേഷൻ ചെയർമാൻ സുരേഷ് സിദ്ധാർത്ഥ, വി.വി ജോസ്,പ്രേം ഷാജ്, രാജീവ് നരിക്കൽ, ബാബുജി ശാസ്താംപൊയ്ക എന്നിവർ ആശംസകൾ അർപ്പിച്ചു.ആർ പി പുത്തൂർ ഫൗണ്ടേഷൻ,
തരംഗിണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, സിദ്ധാർത്ഥ ഫൗണ്ടേഷൻ, എം.വി. ദേവൻ കലാഗ്രാമം പള്ളിമൺ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.