സ്മാർട്ടായി അരുവാപ്പുലത്തെ അങ്കണവാടികൾ :പുളിഞ്ചാണി അങ്കണവാടിയ്ക്ക് ഇനി പുതിയ കെട്ടിടം

Spread the love

 

konnivartha.com/ അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 31 ആം നമ്പർ അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം.ദീർഘനാളായി വാടക കെട്ടിടത്തിൽആയിരുന്നു അങ്കണവാടിയുടെ
പ്രവർത്തനം.

 

2021ൽ പുളിഞ്ചാണി തോട്ടിലെ വെള്ളം അങ്കണവാടിവരെ എത്താറായപ്പോൾ അവിടുത്തെ സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റേണ്ടി  വന്നു.അതിനുശേഷവും രണ്ടുവാടക കെട്ടിടങ്ങൾ മാറി. ഭൂമി കണ്ടെത്തുക എന്നതായിരുന്നു അങ്കണവാടി നിർമാണത്തിലെ തടസം.

അതിരുങ്കൽ നിവാസികളായ ഷൈജു,ഷൈനി ദമ്പതികൾ അങ്കണവാടിക്ക് ഭൂമി വാങ്ങി നൽകിയതോടെ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും അരുവാപ്പുലം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി അങ്കണവാടി നിർമ്മാണത്തിന് തുക വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

22 ലക്ഷം രൂപയാണ് അങ്കണവാടി നിർമ്മാണത്തിന് ചിലവഴിച്ചിട്ടുള്ളത്. അങ്കണവാടിയുടെ മറ്റ് നവീകരണത്തിനും എയർകണ്ടീഷൻ ചെയ്യുന്നതിനും ആയി പുതിയ പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയായ ചടങ്ങിൽ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി,അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വികെ രഘു വികെ രഘു ജോജു വർഗീസ്, മിനി രാജീവ്, ടി.ഡി സന്തോഷ്, സോമനാഥൻ എന്നിവർ സംസാരിച്ചു.