konnivartha.com; അരുവാപ്പുലം :അരുവാപ്പുലംഗ്രാമപഞ്ചായത്ത് കല്ലേലിആയുർവേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു.സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സമഗ്രമായ ആയുർവേദ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് “ആയുർകർമ്മ”എന്ന പേരിൽ പദ്ധതിആരംഭിച്ചിരിക്കുന്നത്.
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രേഷ്മ മറിയം റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോന്നി എം എൽ എ അഡ്വക്കേറ്റ് കെ യു ജെനീഷ് കുമാർ കല്ലേലി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ ആയുർകർമ്മ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഓ പി ലെവൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വേണ്ടി ഡോക്ടർ അടക്കം4 ജീവനക്കാരെ പദ്ധതിനടത്തിപ്പിന് ആയുഷ് മിഷൻ നിയമിച്ചിട്ടുണ്ട്. നിലവിൽ ആയുർ കർമ്മ പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ഏക സർക്കാർ ആയുർവേദ ഡിസ്പെൻസറിയാണ് മാതൃകാ ഡിസ്പെൻസറിയായ കല്ലേലി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി .
കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ സിന്ധു പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ശ്രീ രഘു വി കെ, ജോജു വർഗീസ്, സന്തോഷ് ടി ഡി, ശ്രീലത ടിവി, മിനി രാജീവ്, എച് എം സി മെമ്പർ പ്രസാദ് കെ ആർ,ഡോ.മിനി ജെ (ജില്ലാ മെഡിക്കൽ ഓഫീസർ നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജറായ ഡോ .അഖില എസ്. ഡോ. ആര്യാ പി വി എന്നിവർ സംസാരിച്ചു.ആയൂർ കർമ്മ ട്രയൽ റണ്ണിൻ്റെ ഗുണഭോക്താക്കൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ചടങ്ങിൽ ആശാ വർക്കർമാർ, ഹരിത കർമ്മസേനയിലെ അംഗങ്ങൾ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.