പത്തനംതിട്ട ജില്ല: 53 പഞ്ചായത്ത്, എട്ട് ബ്ലോക്ക് , നാല് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്

Spread the love

 

konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഒമ്പതിന് പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ജില്ലയില്‍ 53 ഗ്രാമപഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 14 ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും പ്രസിദ്ധപ്പെടുത്തും. നവംബര്‍ 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 22 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 18 ന് പൂര്‍ത്തിയാകും.

കോന്നി വാര്‍ത്തയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
👇👇👇
https://whatsapp.com/channel/0029VaDoj0w7j6g0egtvJ50k
👇👇👇
https://chat.whatsapp.com/LlmyXk9jVuaFyJuDJqvD9a