‘സൈബര്‍ ലോകം- അവസരങ്ങളും വെല്ലുവിളികളും’ : ഉപന്യാസ മത്സരം

Spread the love

 

ശിശു ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചേര്‍ന്ന് ജില്ലയിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘സൈബര്‍ ലോകം- അവസരങ്ങളും വെല്ലുവിളികളും’ വിഷയത്തെ ആസ്പദമാക്കി രണ്ട് പുറത്തില്‍ കവിയാത്ത ഉപന്യാസ രചന ക്ഷണിച്ചു.

രചനകള്‍ കുട്ടികള്‍ സ്വയം തയ്യാറാക്കിയിട്ടുളളതും പൂര്‍ണമായും മലയാളത്തിലും വിഷയത്തെ ആസ്പദമാക്കിയുളളതായിരിക്കണം. മികച്ച രചനകള്‍ക്ക് സമ്മാനം ഉണ്ട്. രചയിതാവിന്റെ വിവരങ്ങള്‍ (കുട്ടിയുടെ പേര്, വയസ്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍) കൃത്യമായി രേഖപ്പെടുത്തണം. അവസാന തീയതി നവംബര്‍ 17 വൈകിട്ട് അഞ്ച് വരെ. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട – 689533 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 8281899462