ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും എൻഡിഎയുടെ തേരോട്ടം.പ്രതിപക്ഷ ഇന്ത്യാ സഖ്യം തകര്‍ന്നു .വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെങ്ങും എൻഡിഎയുടെ വിജയ ആഘോഷം തുടങ്ങി .66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച.
നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി എന്ന് എന്‍ ഡി എ പ്രഖ്യാപിച്ചു .ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം പരാജയപ്പെട്ടിരിക്കുകയാണ്. യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ അമിത ആഗ്രഹമാണ് തകര്‍ന്നത്