ശബരിമല തീര്‍ഥാടനം : പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

Spread the love

 

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു .

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടപ്പാക്കേണ്ട തിരക്ക് നിയന്ത്രണ മാർഗ്ഗങ്ങളും ഗതാഗത ക്രമീകരണങ്ങളും സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ് ശബരിമല പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു . 10 പേരടങ്ങുന്ന പോലീസ് കൺട്രോൾ റൂമിൽ യഥാസമയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.

അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് പി വി ബേബി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി .കെ എ വിദ്യാധരൻ, പത്തനംതിട്ട ഡിവൈ എസ് പി ന്യൂമാൻ, ഡി സി ആർ ബി ഡി വൈഎസ് പി. . ബിനു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു