തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മോണിറ്ററിംഗ് സമിതിയുടെ ആദ്യ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ മുഖേന 2.51 കോടി രൂപ 251 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷ പരിഗണിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അനുമതി നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചു. പെരുമാറ്റ ചട്ടം കഴിഞ്ഞതിന് ശേഷം പരിഗണിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എസ് ന്യൂമാന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.