ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 4.0 ആരംഭിച്ചു

Spread the love

 

കേന്ദ്ര ഉദ്യോഗസ്ഥ, പൊതു പരാതി & പെൻഷൻ മന്ത്രാലയത്തിന്റെ കീഴിലെ പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW), 2025 നവംബർ 30 വരെ രാജ്യ വ്യാപകമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 4.0 നടത്തുന്നു.പെൻഷൻകാരുടെ ഡിജിറ്റൽ ശാക്തീകരണം എന്ന ഗവൺമെന്റ് കാഴ്ചപ്പാടിന് കീഴിലുള്ള ഒരു പ്രധാന സംരംഭമാണിത്. ഡിജിറ്റൽ ഇന്ത്യ, ഈസ് ഓഫ് ലിവിങ് എന്നീ ദൗത്യങ്ങളുമായി സംയോജിപ്പിച്ച് കൊണ്ട് ഈ സംരംഭം നടപ്പാക്കുന്നു.

 

രാജ്യവ്യാപക കാമ്പയിൻ്റെ ഭാഗമായി, ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനും മുഖ പ്രാമാണീകരണം, വാതിൽപ്പടി സേവനങ്ങൾ എന്നിവയിലൂടെ ഡി എൽ സി സൗകര്യം ലഭിക്കുന്ന പെൻഷൻകാരുമായി സംവദിക്കുന്നതിനുമായി 2025 നവംബർ 20 ന് പാലക്കാടും 2025 നവംബർ 21 ന് തൃശൂരും ഉള്ളDLC ക്യാമ്പ് ഐടി ഡയറക്ടർ കെ എൻ തിവാരി സന്ദർശിക്കും . ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (DoP), UIDAI, NIC, പെൻഷൻകാരുടെ പ്രാദേശിക ക്ഷേമ അസോസിയേഷനുകൾ എന്നിവ തമ്മിൽ സൃഷ്ടിച്ചിട്ടുള്ള ഏകോപനം അദ്ദേഹം വിലയിരുത്തും.

 

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പോലുള്ള ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പ്രക്രിയകളെ ലളിതമാക്കിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പ്രസംഗത്തിലും (2024 നവംബർ 24) ഭരണഘടനാ ദിന അഭിസംബോധനയിലും (2024 നവംബർ 26) എടുത്തു പറഞ്ഞിരുന്നു.

 

സേവനങ്ങൾ പൂർണമായും എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി 2,000-ത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി രണ്ട് കോടി പെൻഷൻകാരിലേക്ക് എത്തിച്ചേരാനാണ് DLC കാമ്പെയ്‌ൻ 4.0 ലക്ഷ്യമിടുന്നത്. ആധാർ അധിഷ്ഠിത മുഖ പ്രാമാണീകരണ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് കാമ്പെയ്‌ൻ ഊന്നൽ നൽകുന്നു. ഇത് പെൻഷൻകാർക്ക് ബയോമെട്രിക് ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ സൗകര്യപ്രദമായി അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ പ്രാപ്തമാക്കുന്നു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ വാതിൽപ്പടി DLC സേവനത്തിലൂടെ സൂപ്പർ സീനിയർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പെൻഷൻകാർക്ക് പ്രത്യേക മുൻഗണന നൽകുന്നു.

 

ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്, യുഐഡിഎഐ, എം ഇ ഐ ടി വൈ , എൻഐസി, സിജിഡിഎ, റെയിൽവേസ്, പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന പങ്കാളികളെയും ചേർത്തുകൊണ്ട് പെൻഷൻകാരുടെ ഡിജിറ്റൽ ഉൾപ്പെടുത്തൽ കൈവരിക്കുന്നതിനായി ഏകോപനത്തോടെ പ്രവർത്തിക്കാൻ ഈ കാമ്പെയ്‌ൻ സഹായിക്കും. വിവിധ ഏജൻസികൾ വഴി ഡിഎൽസി സൃഷ്ടിക്കുന്നത് സംബന്ധിച്ച തൽസ്ഥിതി എൻഐസി ഡിഎൽസി പോർട്ടൽ വഴി മനസ്സിലാക്കാനാകും . ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്‌ൻ പോലുള്ള സുസ്ഥിര പരിഷ്കാരങ്ങളിലൂടെയും സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങളിലൂടെയും പെൻഷൻകാരുടെ ജീവിത സൗകര്യവും ഡിജിറ്റൽ ശാക്തീകരണവും ഉറപ്പാക്കുന്നതിന് വകുപ്പ് സദാ പ്രതിജ്ഞാബദ്ധമാണ്.

Nationwide Digital Life Certificate (DLC) Campaign 4.0 Launched Across 2,000 Cities to Empower Pensioners Digitally

The Department of Pension & Pensioners’ Welfare (DoPPW), Ministry of Personnel, Public Grievances & Pensions is conducting the Nationwide Digital Life Certificate (DLC) Campaign 4.0 from 1st to 30th November, 2025. The Campaign is a key initiative under the Government’s vision of Digital Empowerment of Pensioners, aligned with the Digital India and Ease of Living missions.

As part of the nationwide campaign, K N Tiwary, Director (IT)will visit the DLC Camp at Palakkad on 20th November, 2025 and Thrissur on 21st November, 2025 to oversee the arrangements and interact with pensioners availing the DLC facility through Face Authentication and doorstep services. The officer will review coordination between Banks, India Post Payments Bank (DoP), UIDAI, NIC and local Pensioners’ Welfare Associations to ensure smooth functioning of the camps.

 

Prime Minister Shri Narendra Modi, in his Mann Ki Baat address (24th November, 2024) and Constitution Day address (26th November, 2024), highlighted how Digital India initiatives like the Digital Life Certificate have simplified the pension process for senior citizens across the country.

The DLC Campaign 4.0 aims to reach two crore pensioners across more than 2,000 cities and towns through a saturation-based outreach approach. The Campaign emphasizes the use of Aadhaar-based Face Authentication technology, enabling pensioners to submit their Life Certificates conveniently without requiring biometric devices. Special focus is being given to super senior and differently-abled pensioners through India Post Payments Bank’s doorstep DLC service.

The campaign will bring together all major stakeholders including Banks, India Post Payments Bank, UIDAI, MeitY, NIC, CGDA, Railways and Pensioners’ Welfare Associations to work collaboratively for achieving digital inclusion of pensioners. The NIC DLC Portal provides real-time monitoring of DLC generation by various agencies. The Department continues to remain committed to ensuring ease of living and digital empowerment of pensioners through sustained reforms and technology-driven initiatives such as the Digital Life Certificate Campaign.