വി.എസ്.എസ്.സി പെൻഷൻ അദാലത്ത് നവംബര്‍ 26 ന്

Spread the love

 

കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ 2025 നവംബര്‍ 26 ന്  പെൻഷൻ അദാലത്ത് സംഘടിപ്പിക്കും. വേളിയിലെ ATF ഏരിയയിലെ എച്ച്‌ആര്‍‌ഡി‌ഡി ഹാളിൽ രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും.

VSSC/IISU-ലെ പെൻഷൻകാർക്കോ/കുടുംബ പെൻഷൻകാർക്കോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ VSSC-യുടെ പെൻഷനേഴ്‌സ് പോർട്ടലിൽ (www.pensionerportal.vssc.gov.in) പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദിഷ്ട പ്രൊഫോർമയിൽ നിവേദനം സമർപ്പിക്കാം.

അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, പെൻഷൻ, എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷൻ, വി.എസ്.എസ്.സി, തിരുവനന്തപുരം – 695022 എന്ന വിലാസത്തിൽ തപാൽ വഴിയോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ 2025 നവംബര്‍ 24 ന് മുൻപ് പരാതി ലഭ്യമാക്കണം.