konnivartha.com; 2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ “ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” കേരളത്തിലെ അക്കൗണ്ടൻ്റ് ജനറൽ (A&E) ഓഫീസിന് ലഭിച്ചു. 2023-24-ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പ്രവർത്തന പുരോഗതി കൈവരിച്ച A&E ഓഫീസ് എന്ന അംഗീകാരവും കേരളം നേടി.
സംസ്ഥാന ഗവൺമെൻ്റിൻ്റെ അക്കൗണ്ടുകളും എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ AG (A&E) ഓഫീസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സമഗ്രമായ ചിത്രം നൽകുന്ന വാർഷിക ധനകാര്യ, വിനിയോഗ അക്കൗണ്ടുകളും പ്രതിമാസ സിവിൽ അക്കൗണ്ടുകളും തയ്യാറാക്കുന്നതും AG (A&E) ഓഫീസാണ്. വാർഷിക അക്കൗണ്ടുകൾ എല്ലാ വർഷവും സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.
കൂടാതെ, സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ കാര്യങ്ങൾ നോക്കുന്നതും ഓരോ വർഷവും ഇരുപതിനായിരത്തോളം പുതിയ പെൻഷനുകൾക്ക് അനുമതി നൽകുന്നതും ഈ ഓഫീസാണ്. അംഗത്വം നൽകൽ, അഡ്വാൻസ് അനുവദിക്കൽ, അന്തിമ ഒത്തുതീർപ്പുകൾ എന്നിവയുൾപ്പെടെ ഏകദേശം 3.2 ലക്ഷം സംസ്ഥാന ഗവൺമെൻ്റ് ജീവനക്കാരുടെ ജിപിഎഫ് അക്കൗണ്ടുകളും ഈ ഓഫീസാണ് പരിപാലിക്കുന്നത്. കൂടാതെ, ഭരണഘടനാ പദവിയിലുള്ള ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, സംസ്ഥാന ഗവൺമെൻ്റ് അഖിലേന്ത്യാ സർവീസ് ഓഫീസർമാർ എന്നിവരുൾപ്പെടെ ഏകദേശം 60,000 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പള, സേവന വിശദാംശങ്ങൾ പരിപാലിക്കുന്നതും ഈ ഓഫീസാണ്.
പ്രഫഷണൽ മികവ് കാത്തുസൂക്ഷിക്കാനും പങ്കാളി-കേന്ദ്രീകൃത സേവനവിതരണം കൂടുതൽ ഫലപ്രദമാക്കുന്നതിനുമുള്ള ഓഫീസിന്റെ തുടർച്ചയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
Office of AG (A&E) Kerala Receives CAG’s “Office of the Year Award 2025” for Excellence Among Accounts & Entitlement Offices
konnivartha.com; The Office of the Accountant General (A&E), Kerala has been honoured with the CAG of India’s “Office of the Year Award 2025” as part of the Audit Diwas 2025 celebrations held in New Delhi, in recognition of its outstanding performance and excellence in Accounts and Entitlement functions during 2024–25. The office was also recognised as the most improved A&E office compared to its performance in 2023–24.
The Office of AG (A&E) Kerala plays a key role in the management of Accounts and Entitlement functions of the Government of Kerala. It prepares the Monthly Civil Accounts as well as the Annual Finance and Appropriation Accounts, which provide a comprehensive picture of the financial position of the State. The Annual Accounts are laid before the State Legislature every year.
Besides, the office also maintains pensionary matters of nearly six lakh pensioners in the state and issues around twenty thousand new pension authorizations every year. The office also maintains the GPF accounts of approximately 3.2 lakh State Government employees, including admissions, advance authorizations and final settlements. Further, the office is also entrusted with maintaining pay and service details of about 60,000 Gazetted Officers, including Constitutional functionaries, Judicial Officers and All India Service officers of the State Government.
The recognition reaffirms the office’s commitment to maintaining high standards of professionalism and its continued efforts toward strengthening and enhancing stakeholder-centric service delivery.
