konnivartha.com; എസ്എൻഡിപി യോഗം 1478 നമ്പർ കൊക്കാത്തോട് ശാഖയിലെ ഗുരു മന്ദിരം പുതുക്കിപണിയുന്നതിന്റെ ഭാഗമായി നിലവിലുള്ള ഗുരു മന്ദിരത്തിലെ പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റുന്ന ചടങ്ങുകളുടെ ഭാഗമായി നടന്ന ബാലാലയ പ്രതിഷ്ഠ സമർപ്പണം ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.
യോഗത്തിൽ ശാഖ പ്രസിഡന്റ് ടി ആർ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, ശാഖാ സെക്രട്ടറി ബി എസ് ബിനു, വൈസ് പ്രസിഡണ്ട് രാജേഷ് കുമാർ, സോനു സോമരാജൻ, വി എൻ സോമരാജൻ, റോയി ബി പണിക്കർ, ശോഭന രാജൻ ശ്യാമള അശോകൻ, രമേശൻ മനയത്ത്, കെ ആർ സുധാകരൻ, പത്മിനി രവീന്ദ്രൻ, ഡി ബാബുപതാലിൽ, വത്സലാ സുധാകരൻ എന്നിവർ സംസാരിച്ചു.
ഗുരുപൂജ, ഗണപതിഹോമം, കലശപൂജ, പ്രഭാഷണം, മംഗളാരതി, അന്നദാനം എന്നിവയും നടന്നു