ശബരിമല : അപേക്ഷ ക്ഷണിച്ചു

Spread the love

 

konnivartha.com; ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സേവനത്തിന് താല്‍പര്യമുള്ള 18നും 67നും മധ്യേ പ്രായമുള്ള പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകളാണുള്ളത്. ദിവസവേതനം 650 രൂപ.

അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ (www.travancoredevaswomboard.org) ലഭിക്കും.

ശബരിമല : ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് നിയമനം

konnivartha.com; ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍സ് ഓടിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 24 വൈകിട്ട് അഞ്ചിന് മുമ്പ് പത്തനംതിട്ട ആര്‍റ്റി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222426.

Related posts