തരംഗമായി “എക്കോ” : തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നു

Spread the love

 

konnivartha.com; പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി “എക്കോ”

ഭാഷാ ഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് എക്കോ.

കിഷ്കിന്ധാകാണ്ഡത്തിനു ശേഷം അതെ ടീമൊരുക്കിയ എക്കോ ഓരോ ദിവസവും ടിക്കറ്റ് ബുക്കിങ്ങിലും തരംഗമാകുകയാണ്. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ മലയാള സിനിമാ ലോകത്തു പുതു ചരിത്രം രചിക്കുകയാണ്.

ആദ്യ ദിനം 37.1k ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ വിറ്റഴിഞ്ഞപ്പോൾ അടുത്ത ദിനങ്ങളിൽ വൻ പ്രേക്ഷകപ്രീതിയോടെ 97.44k, 103.26k എന്നീ കണക്കിലാണ് ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിലും വിദേശ രാജ്യങ്ങളിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് എക്കോ. ഇന്ത്യയിൽ (ഞായറാഴ്ച) ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിട്ടുപോയത് എക്കോയുടേതാണ്.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.

എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഓ. പ്രതീഷ് ശേഖർ.

Receiving overwhelming praise from both audiences and critics across the globe, “EKO” continues its victorious run in theatres day after day—emerging as a wave in daily ticket bookings.

konnivartha.com; Transcending language barriers, EKO is winning hearts worldwide and maintaining strong momentum at the box office. Made by the same team behind Kishkindha Kaandam, EKO is turning into a breakout success with exceptional day-to-day booking surges. Directed by Dinjith Ayyathan and crafted by writer-cinematographer Bahul Ramesh, this mystery thriller is rewriting a new chapter in Malayalam cinema.

On BookMyShow, the film sold 37.1K tickets on Day 1, followed by massive jumps to 97.44K and 103.26K in the subsequent days. Beyond Kerala, the film is witnessing houseful and fast-filling shows across other Indian states and international territories as well. On Sunday, EKO topped the BookMyShow charts as the most-booked film in India.

Produced by M.R.K. Jayaram under the banner of Aaradhya Studios, EKO features Sandeep Pradeep, Vineeth, Narain, Ashokan, Binu Pappu, Saheer Mohammed, Biana Momin, Zhi Fei, Ranjith Sankar, Sreelakshmi and more in key roles. Sandeep Pradeep delivers the best performance of his career, while every actor—whether in a major or minor role—shines with power-packed performances.

The film’s technical brilliance is elevated by Mujeeb Majeed’s music, Suraj E.S. on editing, Sajeesh Thamarassery’s art direction, and Vishnu Govind’s audiography.

Other key crew members:
Production Controller: Shafi Chemmad
Makeup: Rasheed Ahmed
Costume Design: Sujith Sudhakaran
Project Designer: Sandeep Sashidharan
DI: Color Planet Studios
Colorist: Sreek Warrior
Teaser Cut: Mahesh Bhuvanend
Chief Associate Director: Sagar
VFX: IVF-X
Stills: Rinson M.B.
Subtitles: Vivek Ranjith
Distribution: Icon Cinemas
Publicity Designs: Yellow Tooths
Visual Promotions: Snakeplant
PRO: Pratheesh Sekhar

 

Related posts