ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: പൊങ്കാല ഡിസംബർ 4 വ്യാഴം

Spread the love

 

konnivartha.com; ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. ആശാലത. തച്ചാറ നെടുമ്പ്രം വസുതിയിൽ നിന്നാണ് കാർത്തികസ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്.

കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും.

നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. പൊങ്കാലയുടെ വരവ് അറിയിച്ചു ഉള്ള നിലവറ ദീപം തെളിയിക്കൽ വിളംബര ഘോഷയാത്ര നവംബർ 30 ന്  നടക്കും എന്ന് മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.

കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ഭക്തസംഗമം ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു.

മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നെടുംമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നകുമാരി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. മീഡിയ കോഡിനേറ്റർ അജിത്ത് പിഷാരത്ത്, തിരു ഉത്സവ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ചക്കുളത്തുകാവിൽ പൊങ്കാല 2025 ഡിസംബർ 4 വ്യാഴം (1201 വൃശ്ചികം 18).നടക്കും .

അന്നപൂർണ്ണേശ്വരിയും ,ആദിപരാശക്തിയുമായ ചക്കുളത്തമ്മയുടെ ദിവ്യസാന്നിധ്യത്തിൽ, വൃശ്ചികമാസത്തിന്റെ പവിത്രതയോടെ ആരംഭിക്കുന്ന പന്ത്രണ്ട്നോയമ്പ് മഹോത്സവവും , പൊങ്കാലയും എല്ലാ ഭക്തഹൃദയങ്ങളിലും മോക്ഷത്തിന് വഴിതെളിക്കുന്നു.
2025 നവംബർ 23 ഞായറാഴ്ച മുതൽ കാർത്തിക പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും .

പ്രധാന ചടങ്ങുകൾ:

നിലവറദീപം തെളിയിക്കൽ വിളംബരഘോഷയാത്ര 2025 നവംബർ 30 ഞായർ (1201 വൃശ്ചികം 14)
പൊങ്കാല മഹോത്സവം 2025 ഡിസംബർ 4 വ്യാഴം (1201 വൃശ്ചികം 18)
തൃക്കാർത്തിക വിളക്ക്, കാർത്തികസ്തംഭം കത്തിയ്ക്കൽ 2025 ഡിസംബർ 4 വ്യാഴം (വൈകിട്ട് 6:30 ന്)
പന്ത്രണ്ടുനോയമ്പ് മഹോത്സവം 2025 ഡിസംബർ 16 ചൊവ്വ മുതൽ 27 ശനി വരെ
നാരീപൂജ 2025 ഡിസംബർ 19 (ധനു 4)
കലശവും തിരുവാഭരണ ഘോഷയാത്രയും 2025 ഡിസംബർ 26 (ധനു 11) വെള്ളി
തിരുഃആറാട്ടും കൊടിയിറക്കും മഞ്ഞനീരാട്ടും 2025 ഡിസംബർ 27 (ധനു 12) ശനി

Related posts