ബാലറ്റ് പേപ്പറിലും ലേബലിലും തമിഴ് ഭാഷയും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡില്‍ ബാലറ്റ് പേപ്പര്‍, ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും ഉള്‍പ്പെടുത്തും. സീതത്തോട് പഞ്ചായത്തിലെ ഗവി, മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം എന്നീ വാര്‍ഡിലാണ് ബാലറ്റ് പേപ്പറിലും ബാലറ്റ് ലേബലിലും തമിഴും കൂടി അച്ചടിക്കുന്നത്.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും തിരുവല്ല വൈ ഡബ്ല്യൂ സി എ യും ചേര്‍ന്ന് 2026 ജനുവരി അഞ്ച് മുതല്‍ തിരുവല്ലയില്‍ നടത്തുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 18-49. പരിശീലനം, ഭക്ഷണം, തുടങ്ങിയവ സൗജന്യം.
ഫോണ്‍ : 8089923081, 04682270243, 04682992293.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് – പട്ടിക വര്‍ഗം, കാറ്റഗറി നമ്പര്‍ 450/2023) തസ്തികയുടെ കാലാവധി അവസാനിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
സംരംഭകത്വ ബോധവല്കരണ സെമിനാര്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എംഎസ്എംഇ ഡവലപ്മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സംരംഭകത്വ ബോധവല്കരണ സെമിനാര്‍ പന്തളം എന്‍എസ് എസ് കോളജിന് എതിര്‍വശമുളള മൈക്രോ കോളജില്‍ നവംബര്‍ 29 ന് രാവിലെ 9.30 ന് നടക്കും. രജിസ്ട്രേഷന് ഫീസ് ഇല്ല. മോട്ടിവേഷന്‍ ക്ലാസ്, സംരംഭകര്‍ക്കുളള സര്‍ക്കാര്‍ പദ്ധതി, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനം എന്നീ വിഷയങ്ങളിലാണ് സെമിനാര്‍. ഫോണ്‍ : 9895357217, 9446438028, 04872360536.
ഗതാഗത നിയന്ത്രണം
കോട്ടമുക്ക്- ആനചാരിക്കല്‍ (കോട്ടമുക്ക് ജംഗ്ഷനില്‍ നിന്ന് വലതുവശത്തേക്കുളള റോഡ്) റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്നു (നവംബര്‍ 27) മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാഞ്ഞിരപ്പാറ- മണ്ണാറകുളഞ്ഞി പുതുക്കുളം വഴി വാഹനങ്ങള്‍ പോകണം.
ഗതാഗത നിയന്ത്രണം
കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (നവംബര്‍ 27) മുതല്‍ ഒരുമാസത്തേയ്ക്ക് ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു. കുമ്പഴ- പ്ലാവേലി റോഡിലൂടെ ഭാരവാഹനങ്ങള്‍ പോകണം.
ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ് ആര് സി കമ്മ്യൂണിറ്റി കോളജില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത – ബിരുദം. വെബ് സൈറ്റ് : www.srccc.in അവസാന തീയതി ഡിസംബര്‍ 31. ജില്ലയിലെ പഠന കേന്ദ്രം : തരംഗം മിഷന് ആക്ഷന്‍ സെന്റര്‍, ആറാട്ടുപുഴ പി ഒ, ചെങ്ങന്നൂര്‍, പത്തനംതിട്ട 689 123. ഫോണ്‍ : 0479 2456667, 9446192931.
