മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനം

Spread the love

മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ ഡിസംബറിൽ തിരുവനന്തപുരത്തും, കൊല്ലത്തും

konnivartha.com; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസ് മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ വിന്യസിക്കും.

2025 ഡിസംബർ രണ്ട് മുതൽ ഡിസംബർ നാല് വരെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും, ഡിസംബർ 16 മുതൽ 18 വരെ ചടയമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലും സേവനം ലഭ്യമാകും.

അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി പ്രസ്തുത സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യാനും കഴിയും. പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ സമയബന്ധിതവും പ്രാപ്യവും പൗര സൗഹൃദപരവുമാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഈ സംരംഭം വീണ്ടും ഉറപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർ‌പി‌ഒയെ 0471-2470225 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

Related posts