Trending Now

കോന്നി കേന്ദ്രീയ വിദ്യാലയ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു

Spread the love

 

കോന്നി വാര്‍ത്ത : കോന്നിഗ്രാമപഞ്ചായത്ത് വാർഡ് ഒന്‍പതില്‍ പെരിഞ്ഞൊട്ടയ്ക്കൽ കേന്ദ്രീകരിച്ച് എട്ട് ഏക്കറിൽ ഒരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. ചുറ്റുമതിൽ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ പുരോഗമിക്കുന്നത്. കൂടാതെ വിദ്യാലയത്തിന്റെയും കളിസ്ഥലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുന്നു.ആന്റോആന്റണി എം പി നിർമ്മാണ പുരോഗതി വിലയിരുത്തി നിർദ്ദേശങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം , വൈസ് പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവിളയില്‍ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!